വീഡിയോ: എന്റെ ക്യാന്‍സര്‍ പെട്ടെന്ന് ചികിത്സിക്കുമോ;അച്ഛാ മരിക്കും മുമ്പ് ആ മകള്‍ കെഞ്ചി
May 17,2017 | 12:33:54 pm
Share this on

ന്യൂഡല്‍ഹി: ക്യാന്‍സര്‍ രോഗിയായ മകളെ ചികിത്സിക്കാന്‍ പണം മുടക്കാന്‍ ആ പിതാവ് തയ്യാറായില്ല. അച്ഛനോട്, വേദന തിന്നുന്ന ആ മകള്‍ ജീവനായി കെഞ്ചുകയാണ്.താന്‍ കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ചികിത്സയക്ക് പണം ചിലവഴിക്കാന്‍ തയ്യാറാകാത്ത അച്ഛനോടാണ് സായി എന്ന ബാലിക യാജിച്ചത്. വാട്‌സ് ആപ്പില്‍ അച്ഛന് അയച്ചു കൊടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

സായി ശ്രീയെന്ന പതിമൂന്നുകാരിയാണ് കരഞ്ഞുകൊണ്ട് അച്ഛനോട് സംസാരിക്കുന്നത്.ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. കഴിവുണ്ടായിരുന്നിട്ടും ചികിത്സിക്കാന്‍ പണം ചിലവഴിക്കാന്‍ തയ്യാറാകാത്തതിരുന്നതിനാലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജയവാഡ സിറ്റി പോലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.തന്റെ ജീവനായി അച്ഛനോട് കെഞ്ചി ദിവസങ്ങള്‍ക്കകം തന്നെ അവള്‍ ഏറെ ആഗ്രഹിച്ച ഈ ലോകത്തോട് വിടപറയുകയും ചെയ്തു.അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ചതായിരുന്നു മരണകാരണം.

സായിയുടെ അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും രണ്ട് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. മകള്‍ സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. രോഗബാധിതയായ അവളെ ചികിത്സിക്കാന്‍ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന അച്ഛന് സായി വാട്‌സ്ആപ്പ്് സന്ദേശം അയച്ചത്.

 

RELATED STORIES
� Infomagic - All Rights Reserved.