അനുവാദമില്ലാതെ ഗാനങ്ങൾ പാടിയതിന് ഗായിക ചിത്രക്കും എസ്പിബിക്കുമെതിരെ ഇളയരാജ കേസ് നൽകി
March 19,2017 | 03:01:24 pm
Share this on

തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ പാടിയെന്ന് ആരോപിച്ച്‌ ഗായിക ചിത്രയ്ക്കും എസ്പിബിക്കുമെതിരെ സംഗീത സംവിധായകന്‍ ഇളയരാജ കേസ് നല്‍കി. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ തന്‍റെ അനുവാദം ഇല്ലാതെയാണ് വിവിധ വേദികളില്‍ പാടിയതെന്നാണ് പരാതി. പകര്‍പ്പവകാശം ലംഘിച്ചാണ് പാടുന്നതെന്നാണ് ഇളയരാജയുടെ ആരോപണം.

എസ്പിബി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വക്കീല്‍ നോട്ടീസ് കിട്ടിയ വിവരം പറഞ്ഞത്. എസ്പിബിയുടെ മകന്‍ ചരണ്‍ന്‍റെ നേതൃത്ത്വത്തില്‍ നടക്കുന്ന എസ്പിബി 50ന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സംഗീത പരിപാടിക്കിടെയാണ് നോട്ടീസ് ലഭിച്ചത്. എനിക്കും ചിത്രയ്ക്കും ചരണിനും സംഘാടകര്‍ക്കുമെതിരെയാണ് നോട്ടീസ്.പകര്‍പ്പവകാശത്തെക്കുറിച്ച്‌ ഞാന്‍ അധികം ബോധവാനായിരുന്നില്ല.എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഇനി വരുന്ന വേദികളില്‍ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസ്സങ്ങളുണ്ടെന്ന് എസ്പിബി അറിയിച്ചു

RELATED STORIES
� Infomagic - All Rights Reserved.