ജാതിക്കയുടെ വില താഴുന്നു
October 11,2017 | 04:14:58 pm
Share this on

ഉയർന്ന വില മൂലം ഇന്ത്യയിൽനിന്നുള്ള ജാതിക്കാ പരിപ്പിനു രാജ്യാന്തരവിപണിയിൽ ഡിമാൻഡ് കുറയുന്നു. കഴിഞ്ഞ വർഷം കയറ്റുമതി 25 ശതമാനം വർധിച്ചതിനെ തുടർന്ന് 236 കോടി രൂപയുെട വിദേശനാണയമാണ് നമുക്ക് ജാതിക്ക നേടിത്തന്നത് .ഇന്തൊനീഷ്യ വില ഉയർ‍ത്തിയതായിരുന്നു ഈ നേട്ടത്തിനുള്ള പ്രധാന കാരണം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ നേരേ വിപരീതമായി. ഇന്ത്യൻ ജാതിക്കയുെട വില 7300 ഡോളറായി ഉയർന്നു. ഇന്തൊനീഷ്യൻ ജാതിക്കയുെട വിലയെക്കാൾ 500 ഡോളർ കൂടുതൽ. ഇവിടെ നിന്നു കൂടുതലായി ചരക്കെടുത്തിരുന്ന ചൈന ഇന്തൊനീഷ്യൻ ഉൽപന്നത്തോട് താൽപര്യം കാണിക്കുകയാണത്രെ.

ആഭ്യന്തരവിപണിയിൽ ജാതിക്കയുെട വില താഴുകയാണ്. കിലോയ്ക്ക് 350 രൂപ മാത്രമാണ് ഇപ്പോൾ കൃഷിക്കാർക്ക് കിട്ടുന്നത്. ജിഎസ്ടിയുെട പേരിലുള്ള ആശയക്കുഴപ്പങ്ങളും ഈ വിളയുെട വിപണിയെ ബാധിച്ചു. ജിഎസ്ടി നിരക്ക് എത്രയാകുമെന്നു നിശ്ചയമില്ലാതെ വ്യാപാരികൾ വിപണിയിൽനിന്ന് വിട്ടുനിന്നതായിരുന്നു തുടക്കത്തിൽ പ്രശ്നം. ഇപ്പോൾ ഇത് അഞ്ച് ശതമാനമാണെന്നു തീരുമാനമായിട്ടുണ്ട്. എന്നാൽ കയറ്റുമതിക്കാർക്ക് ഇൻപുട്ട് ക്രെഡിറ്റ് കിട്ടുന്നില്ലെന്നത് ജാതിക്കാവിപണിയുെട ഉത്സാഹം കെടുത്തുകയാണ്.

RELATED STORIES
� Infomagic - All Rights Reserved.