അസാധു നോട്ടുകള്‍ മാറാന്‍ ഇനി സമയമനുവദിക്കില്ല; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
July 17,2017 | 07:30:00 pm
Share this on

ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ ഇനി മാറാന്‍ സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ടസാധുവാക്കലിന്റെ ലക്ഷ്യം    തന്നെ   അട്ടിമറിക്കപ്പെടുമെന്നും   കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം. 

കഴിഞ്ഞ നവംബര്‍ എട്ടാം തിയ്യതിയായിരുന്നു കേന്ദ്ര സര്‍ക്കാന്‍ അഞ്ഞൂറ് ആയിരം നോട്ടുകള്‍ നിരോധിക്കുന്നത്. നിരോധിച്ച ശേഷം വിവിധ തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു. തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ഇത് വരെയും പുറത്ത് വിടാന്‍ സന്നദ്ധമായിട്ടില്ല എന്നതാണ് പ്രധാനമായും നേരിടുന്ന ആക്ഷേപം. തിരികെ എത്തിയ അസാധു നോട്ടുകള്‍ ഇതുവരെയും എണ്ണി കഴിഞ്ഞില്ല എന്നതാണ് ഇതിന് കാരണമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പാര്‍ലമെന്റിനു മുന്‍പാകെ അറിയിച്ചത്.

RELATED STORIES
� Infomagic - All Rights Reserved.