തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകര്‍
January 03,2018 | 10:35:08 am
Share this on

തമിഴ്നാട് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ആകെ 66 (പ്രൊഫസര്- 13, അസോസിയറ്റ് പ്രൊഫസര്- 30, അസിസ്റ്റന്റ് പ്രൊഫസര്- 23) ഒഴിവാണുള്ളത്. അപ്ളൈഡ് സൈക്കോളജി, കെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, എഡ്യുക്കേഷന്‍, ഇംഗ്ളീഷ്, എപ്പിഡിമിയോളജി ആന്‍ഡ് പബ്ളിക് ഹെല്‍ത്ത്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ലൈഫ്സയന്‍സ്, മാനേജ്മെന്‍റ്, മെറ്റീരിയില്‍ സയന്‍സ്, മാത്തമാറ്റിക്സ്, മീഡിയ ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മൈക്രോബയോളജി, മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, ഫിസിക്സ്, സോഷ്യല്‍ വര്‍ക്ക്, തമിഴ് വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത യുജിസി നിബന്ധനയോടെയുള്ളതാണ്. സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരാകാനും അക്കാദമിക് സ്റ്റാഫാകാനും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ വിഷയത്തിനും ആവശ്യമായ സപെഷ്യലൈസേഷന്‍ സംബന്ധിച്ചും അപേക്ഷിക്കേണ്ടത് സംബന്ധിച്ചും വിശദവിവരം വെബ്സൈറ്റിലുണ്ട്. അപേക്ഷാഫീസ് 750 രൂപയാണ്. എസ്സി/എസ്ടി/ അംഗപരിമിതര്‍ 500 രൂപയടച്ചാല്‍മതി. ഡിസംബര്‍ 2016 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ (ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, എഡ്യുക്കേഷന്‍, മെറ്റീരിയല്‍ സയന്‍സ്, സോഷ്യല്‍വര്‍ക്ക് വിഷയങ്ങള്‍ക്കുമാത്രം) വീണ്ടും ഫീസടയ്ക്കേണ്ടതില്ല. അവര്‍ രജിസ്ട്രേഷന്‍ ഐഡി രേഖപ്പെടുത്തണം. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 22.  വിശദവിവരങ്ങള്‍ക്ക് www.cutn.ac.in  സന്ദര്‍ശിക്കുക

RELATED STORIES
� Infomagic - All Rights Reserved.