ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ല
January 12,2018 | 04:11:24 pm
Share this on

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര മാധ്യമങ്ങളെ കാണില്ല. നേരത്തെ, സുപ്രീം കോടതിയുടെ ചരിത്തിലാദ്യമായി നാലു മുതിർന്ന ജഡ്​ജിമാർ വാർത്താ സമ്മേളനം നടത്തിയതിനു പിറകെ ചീഫ്​ ജസ്​റ്റിസ്​ മാധ്യമങ്ങളെ കാണു​െമന്ന്​ അറിയിച്ചിരുന്നു. അറ്റോർണി ജനറലിനോടൊപ്പം വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു റിപ്പോർട്ട്​. 

ദീപക്​ മിശ്രക്കും സുപ്രീംകോടതി ഭരണത്തിനുമെതി​െര ആരോപണയർന്ന സാഹചര്യത്തിൽ അദ്ദേഹം അറ്റോർണി ജനറൽ കെ.കെ വേണുഗോപാലുമായി ചർച്ച നടത്തി. ജഡ്​ജിമാർ പ്രകോപനത്തിലേക്ക്​ പോകരുതെന്ന്​​ അറ്റോർണി ജനറൽ അറിയിച്ചു. 

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടപെട്ടന്നാണ്​ സൂചന. മോദി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി, വിഷയത്തിൽ വിശദീകരണം തേടിയതായാണ്​ റിപ്പോർട്ട്​. 

ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​​​​​​​​​​​​​​​​​​​​​െൻറ നേതൃത്വത്തിലാണ്​ സുപ്രീംകോടതിയിലിന്ന്​ അസാധാരണ നടപടികൾ അരങ്ങേറിയത്​. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്​ജൻ ഗോഗോയ്​, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരാണ് ദീപക്മിശ്രക്കെതിരെ വാർത്താസമ്മേളനം നടത്തിയത്​. 

ജസ്​റ്റിസ്​ ബി.എച്ച്​ ലോയുടെ മരണവുമായി ബന്ധപ്പെട്ട കേസി​​​​​​​​​​​​​​​​െൻറ ചുമതല ഏൽപ്പിക്കുന്നത്​ സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ്​ പൊട്ടിത്തെറിയിലേക്ക്​ നയിച്ചത്​​. കോടതി നടപടികള്‍ നിര്‍ത്തിവെച്ചാണ് നാല് കൊളീജിയത്തില്‍ ഉള്‍പ്പെട്ട നാല് ജസ്റ്റിസുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

RELATED STORIES
� Infomagic - All Rights Reserved.