കൊച്ചുകുട്ടികളുടെ വായിലെ പൂപ്പല്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
November 11,2017 | 10:33:50 am
Share this on

കൊച്ചുകുട്ടികളില്‍ വായില്‍ പൂപ്പല്‍ ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. കാന്‍ഡിഡ് എന്ന ഫംഗസ് മൂലം ഉണ്ടാകുന്ന അണുബാധയാണ് പൂപ്പലിനു കാരണം. നാക്കില്‍ വെളുത്ത പാടും കവിളിനകം ചുവന്നും കാണുന്നതാണ് ലക്ഷണങ്ങള്‍. അണുബാധ ചികിത്സിക്കാതിരുന്നാല്‍ അന്നനാളത്തിലും ബാധിക്കും.

നവജാതശിശുക്കളിലും മുലപ്പാല്‍ കുടിക്കുന്ന കുട്ടികളിലുമാണ് ഇവയുണ്ടാകുന്നത്. അണുബാധയുണ്ടെങ്കില്‍ കുട്ടിക്ക് പാലുകുടിക്കാനും ഇറക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. മാത്രമല്ല, ശരീരവേദനയുണ്ടാകുന്നതിനാല്‍ കുട്ടി കരയുകയും ചെയ്യും. ആന്‍റിഫംഗല്‍ ലേപനങ്ങള്‍ പുരട്ടുകയാണ് പ്രതിവിധി.

പൂപ്പല്‍ബാധയുളള കുട്ടി പാലുകുടിക്കുമ്പോള്‍ അമ്മയുടെ സ്തനങ്ങളിലേക്കും അവ പകരാം. അതുകൊണ്ട് അമ്മയും ലേപനം പുരട്ടുന്നതു നല്ലതാണ്. രണ്ടുമൂന്നാഴ്ച തുടര്‍ച്ചയായി പുരട്ടണം. മുതിര്‍ന്ന കുട്ടികളില്‍ പൂപ്പല്‍ കാണുകയാണെങ്കില്‍ ഉടന്‍ വിദഗ്ദ്ധപരിശോധനയ്ക്കു വിധേയമാക്കി പ്രതിരോധശേഷി കുറയുന്നതാണോ എന്നു കണ്ടെത്തണം.

RELATED STORIES
� Infomagic - All Rights Reserved.