ലോകത്തിലെ ഏറ്റവും വലിയ വിമാനവുമായി ചൈന
February 16,2017 | 01:32:45 pm
Share this on

കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന തരം ലോകത്തിലെ ഏറ്റവും വലിയ വിമാനം ചൈനയില്‍ നിര്‍മാണം പൂര്‍ത്തിയായി. എന്‍ജിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനം ഈ വര്‍ഷം പകുതിയോടെ ആദ്യ പറക്കല്‍ നടത്തും. എജി 600 എന്നു പേരിട്ട 'ഉഭയവിമാനം' കഴിഞ്ഞ ജൂലൈയില്‍ ചൈനയുടെ ദക്ഷിണനഗരമായ സുഹായിലാണു നിര്‍മാണം ആരംഭിച്ചത്. 37 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ ചിറകുകള്‍ 38.8 മീറ്ററാണ്. ബോയിങ് 737ന്റെ വലുപ്പം വരും. ഏവിയേഷന്‍ ഇന്റസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉഭയവിമാനങ്ങള്‍ ഉപയോഗിക്കുക. വിമാനത്തിന് 53.5 ടണ്‍ ഭാരവുമായി പറന്നുയരാം.

20 സെക്കന്‍ഡ് കൊണ്ടു 12 ടണ്‍ വെള്ളം ശേഖരിക്കാനുമാകും. 53000 കിലോഗ്രാം ഭാരത്തോടെ പറന്നുയരാന്‍ സാധിക്കുന്ന വിമാനത്തിന്റെ 5500 കിലോമീറ്റര്‍ വരെ ഒറ്റയടിക്ക് സഞ്ചരിക്കാനാവും. 5103 എച്ച്‌പി കരുത്തു വീതമുള്ള നാല് ഡബ്ല്യുജെ-6 ടര്‍ബോപ്രോപ്സ് എന്‍ജിന്‍ കരുത്തു പകരുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 570 കിലോമീറ്ററാണ്. 50 പേര്‍ക്കാണ് വിമാനത്തില്‍ സഞ്ചരിക്കാനാവുക.
സാങ്കേതിക വിദഗ്ധരുടെ 70 അംഗസംഘം ഏഴുവര്‍ഷം കൊണ്ടാണു വിമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നേരത്തെ 2015ല്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ തീരുമാനിച്ചതാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. 2016 ചൈന എയര്‍ഷോയില്‍ വിമാനം പ്രദര്‍ശിപ്പിച്ചിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.