പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കി കപ്പല്‍ ശാല
October 12,2017 | 03:45:02 pm
Share this on

ഇന്ത്യന്‍ നാവിക സേനയുടെ 5400 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കി കൊച്ചി കപ്പല്‍ ശാല. ഇതോടെ കപ്പല്‍ശാലയുടെ ഓഹരി സൂചികയില്‍ 11 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി 8 വാഹിനകളുടെ നിര്‍മ്മാണത്തിന്‍റെ 16 എക്സ്‌  എ.എസ്.ഡബ്ലൃു  എസ്.ഡബ്ലൃു .സി പ്രോജക്ടില്‍ എല്‍ വണ്‍ ബിഡറായാണ് കപ്പല്‍ശാല ഈ നേട്ടം കൈവരിച്ചത്‌.

പ്രതിരോധ മന്ത്രാലയം നല്‍കിയ ടെണ്ടറില്‍ സ്വകാര്യ, പൊതുമേഖല യാര്‍ഡുകളുമായി മത്സരിച്ചാണ്‌ കപ്പല്‍ശാല കരാര്‍ സ്വന്തമാക്കിയത്.

ഓഗസ്റ്റില്‍ നടന്ന കപ്പല്‍ ശാലയുടെ പ്രഥമ ഓഹരി വില്‍പനയിലെ മികച്ച വിജയത്തിന് ശേഷമാണ് ഈ മുന്നേറ്റം. ഓഹരിയുടെ വിതരണ തുകയില്‍ 35 ശതമാനത്തിന്‍റെ വര്‍ധനവും ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2017ജൂണ്‍ 30 അവസാന പാദത്തില്‍ കപ്പല്‍ശാലയുടെ മൊത്ത വരുമാനം 556.25 കോടിയും അറ്റലാഭം 91.16 കൊടിയുമായിരിന്നു. 

RELATED STORIES
� Infomagic - All Rights Reserved.