പ്രമുഖ കാറ്ററിങ് ഗ്രൂപ്പ് ഉടമയും കുടുംബവും സീ പ്ലെയ്ൻ അപകടത്തില്‍ മരിച്ചു
January 01,2018 | 06:54:09 pm

ലണ്ടന്‍: ലോകത്തിലെ പ്രമുഖ കാറ്ററിങ് സ്ഥാപനമായ കോമ്പസ് ഗ്രൂപ്പിന്റെ സിഇഒ റിച്ചാര്‍ഡ് കസിന്‍സ് സീ പ്ലെയിൻ അപകടത്തില്‍ മരിച്ചു. ഓസ്‌ട്രേലിയയില്‍ വെച്ചാണ് അപകടം നടന്നത്. ഇദ്ദേഹവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സീ പ്ലയിന്‍ സിഡ്‌നി നദിയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

അവധി ആഘോഷത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയതായിരുന്നു റിച്ചാര്‍ഡും കുടുംബവും. അപകടത്തില്‍ റിച്ചാര്‍ഡ് ഉള്‍പ്പടെ ആറു പേരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ റിച്ചാര്‍ഡ്സിന്റെ കുടുംബാംഗങ്ങളും രണ്ടുപേര്‍ അടുത്ത സുഹൃത്തുക്കളുമാണ്. റിച്ചാര്‍ഡ്സിന്റെ രണ്ട് പുത്രന്മാര്‍, മകള്‍, റിച്ചാര്‍ഡ്സിന്റെ ഭാവിവധു എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.സീ പ്ലെയിന്‍ പൈലറ്റും അപകടത്തില്‍ മരിച്ചു.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കാറ്ററിങ് സ്ഥാപനമാണ് കോമ്പസ് ഗ്രൂപ്പ് . പതിനൊന്നു വര്‍ഷം കമ്പനിയെ നയിച്ചതിനു ശേഷം മാര്‍ച്ചില്‍ സ്ഥാനമൊഴിയാനിരിക്കുകയായിരുന്നു അമ്പത്തെട്ടുകാരനായ റിച്ചാര്‍ഡ്സ്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.