സാനിട്ടറി പാഡുകള്‍ നികുതിമുക്തമാക്കുക: കോണ്‍ഗ്രസ് എംപി ഒാണ്‍ലൈന്‍ നിവേദനത്തിനായി ഒപ്പ് ശേഖരിക്കുന്നു
March 19,2017 | 10:25:05 pm
Share this on

ന്യൂഡല്‍ഹി: സാനിട്ടറി പാഡുകള്‍ നികുതിമുക്തമാക്കുക എന്നാവശ്യപ്പെട്ട് കൊണ്ട്  ആസ്സാമിലെ സില്‍ച്ചര്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവി ഒാണ്‍ലൈന്‍നിവേദനത്തിനായി ഒപ്പ് ശേഖരിക്കുന്നു.  ഇതിനായ് ഒണ്‍ലൈന്‍ ഒപ്പു ശേഖരണം നടത്തുകയാണ് ദേവി. Change.Org എന്ന സൈറ്റില്‍ ഒപ്പ് വയ്ക്കാവുന്ന ഒണ്‍ലൈന്‍ പെറ്റീഷന്‍ ഇതിനോടകം 89000തോളം ആളുകള്‍ സൈന്‍ ഇന്‍ ചെയ്ത്‌ കഴിഞ്ഞു.  രാജ്യത്ത് ജിഎസ്ടി നടപ്പാനിരിക്കുന്ന ഈ സാഹചര്യമാണ് നികുതി മുക്തമാക്കാന്‍  ഏറ്റവും ഉചിതം എന്ന്  പെറ്റീഷനില്‍ പരാമര്‍ശിക്കുന്നുണ്ട്. എഴുത്തുകാരി സങ്ക്രാന്ത് സാനു, കോണ്‍ഗ്രസ് നേതാവ്‌ അജോയ് കുമാര്‍ എന്നിവരടങ്ങുന്ന പ്രമുഖരുടെ പിന്തുണയും പെറ്റീഷനുണ്ട്. 

ഇന്ത്യയിലെ 70 ശതമാനം സ്ത്രീകള്‍ക്കും സാനിറ്റിറി നാപ്കിനുകള്‍ മേടിക്കാനുള്ള പ്രാപ്തിയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയിലെ 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത്. ഒരോ സംസ്ഥാനങ്ങളിലും 12 മുതല്‍ 14 ശതമാനം വരെ പാഡുകളില്‍ ചുമത്തിയിരിക്കുന്ന നികുതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ് സുഷ്മിതാ ദേവിയുടെ പെറ്റീഷന്‍ പ്രസക്തമാകുന്നത്.

RELATED STORIES
� Infomagic - All Rights Reserved.