മോദിയെ തരംതാഴ്‌ന്നവനെന്ന് വിളിച്ചു, മണിശങ്കർ അയ്യരെ കോൺഗ്രസ് പുറത്താക്കി
December 07,2017 | 09:47:12 pm
Share this on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്‌ന്നവനെന്ന് വിളിച്ച മണിശങ്കർ അയ്യരെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പരാമർശത്തിൽ മാപ്പ് പറയണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരം മണിശങ്കർ അയ്യർ ക്ഷമാപണവുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട പാർട്ടി നേതൃത്വം ഇതിന് ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നും അറിയിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാൻ മണിശങ്കർ അയ്യർ ഉപയോഗിച്ച വാക്കുകളും സംഭാഷണ രീതിയും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ബി.ജെ.പിയും പ്രധാനമന്ത്രിയും കോൺഗ്രസിനെതിരെ മോഷമായ ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ സംസ്‌ക്കാരമാണ് കോൺഗ്രസിനുള്ളത്. ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയണമെന്നാണ് താനും പാർട്ടിയും ആഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ബി.ആർ. അംബേ‌ദ്കറുടെ പേരിലുള്ള സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണിശങ്കർ അയ്യർ മോദിക്കെതിരെ വിമർശനമുന്നയിച്ചത്. മോദി തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് - എന്നായിരുന്നു മണിശങ്കർ അയ്യരുടെ പ്രസ്താവന.

RELATED STORIES
� Infomagic - All Rights Reserved.