ഉപഭോക്തൃ സംരക്ഷണ നിയമം – അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
March 20,2017 | 08:58:56 am
Share this on

ഉപഭോക്തൃ സംരക്ഷണ നിയമം – 1986.

ആരാണ് ഉപഭോക്താവ്?
സാധനമോ, സേവനമോ വിലകൊടുത്തു വാങ്ങുന്നവര്‍ എല്ലാം ഉപഭോക്താക്കളാണ്.
വില കൊടുത്തുവാങ്ങുന്ന സാധനങ്ങളുടെ വില, പായ്ക്കിംഗ്, പായ്ക്കിങ്ങിനു പുറത്ത് നിയമാനുസൃതം
നല്‍കേണ്ട വിവരങ്ങള്‍, സാധനത്തിന്റെ ഗുണമേന്മ, അളവ് എന്നിവയെല്ലാം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒരു ഉപഭോക്തൃതര്‍ക്കമാണ്.

വില കൊടുത്തു വാങ്ങുന്ന സേവനങ്ങള്‍ക്കും ഇത് ബാധകമാണ്.

ഇത്തരം പരാതികള്‍ കേള്‍ക്കുന്നതിനുളള നിയമ നിര്‍മ്മാണമാണ് ഉപഭോക്തൃസംരക്ഷണ നിയമം.

ഉപഭോക്തൃ സംബന്ധിയായ പരാതികള്‍ മാത്രം കേള്‍ക്കുന്നതിനു ഈ നിയമ നിര്‍മ്മാണത്തിലൂടെ ത്രിതലസംവിധാനം നിലവിലുണ്ട്.

ജില്ലാതലത്തിലുള്ള ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം, സംസ്ഥാനതലത്തിലുള്ള സംസ്ഥാന ഉപഭോക്തൃതര്‍ക്കപരിഹാരകമ്മിഷന്‍ ദേശിയതലത്തിലുള്ള ദേശിയ ഉപഭോക്തൃതര്‍ക്കപരിഹാരകമ്മിഷന്‍. ജില്ലാതലത്തിലുള്ള തര്‍ക്കങ്ങളുടെ അപ്പീല്‍ സംസ്ഥാനകമ്മിഷനിലും അവിടെനിന്നുള്ള അപ്പീള്‍ ദേശിയ കമ്മിഷനിലും അവിടെനിന്നുള്ള അപ്പീലുകള്‍ സുപ്രീംകോടതിയിലും സമര്‍പ്പിക്കാവുന്നതാണ്.

വെള്ളക്കടലാസ്സില്‍ പരാതികള്‍ ആവശ്യമായ തെളിവുരേഖകള്‍ സഹിതം സമര്‍പ്പിക്കണം.

അഭിഭാഷകരുടെ ആവശ്യം ഇല്ല. ഉപഭോക്താക്കളുടെ എതിര്‍കക്ഷികളായി വരുന്ന വ്യാപാരികളുടെയോ കമ്പനികളുടെയോ പ്രതിനിധികളായി അഭിഭാഷകര്‍ വന്നാലും ഉപഭോക്താവിനു നേരിട്ടു ഫോറത്തില്‍ (കോടതിയല്ല) ഹാജരായി പരാതികളും വാദങ്ങളും നിരത്താം. ഇതിലേയ്ക്കായി പ്രത്യേകം നിയമങ്ങള്‍ ഒന്നും പഠിക്കേണ്ടതില്ല. കാരണം ഫോറങ്ങള്‍ ഒരു അര്‍ദ്ധനീതിന്യായ വ്യവസ്ഥിതിയുടെ ഭാഗമാണ്.

പരാതിക്കാര്‍ അവരുടെ ജില്ലയിലെ ഏതെങ്കിലും സമുഹ്യപ്രവര്‍ത്തകരെയോ ഉപഭോക്തൃസംരക്ഷണ പ്രവര്‍ത്തകരെയോ സമീപിച്ചാല്‍ അവര്‍ സൗജന്യമായി എല്ലാ സേവനങ്ങളും നല്കുന്നുണ്ട്.

സൗജന്യമായി സേവനം നല്കുന്ന ഒരു സംഘടനയുടെ വിലാസം :

ജനറല്‍ സെക്രട്ടറി

കണ്‍സ്യുമര്‍  ഗൈഡന്‍സ് ആന്‍ഡ്‌ റിസേര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ.

പി. ബി. നമ്പര്‍ . 125, കോട്ടയം -686001

Phone: 9447163233.

ഉപഭോക്തൃ ഫോറങ്ങളുടെ വിലാസം

confonet.nic.in ല്‍ നിന്ന് ലഭിക്കും.

[email protected] [removed]// <![CDATA[ !function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t[removed];if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}() // ]]>[removed]

ഉപഭോക്താക്കളുടെ തര്‍ക്കങ്ങളും പരാതികളും കേള്‍ക്കുന്നതിനും പരിഹാരം നല്കുന്നതിനും ഒട്ടുമിക്ക സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫോറങ്ങള്‍ നിലവിലുണ്ട്.

അതില്‍ ചിലതിന്റെ വിലാസങ്ങള്‍.

വൈദ്യതിവകുപ്പ് web :confonet.nic.in 

കണ്‍സ്യുമര്‍  ഗ്രീവന്‍സ് റീഡ്രെസ്സല്‍ ഫോറം

email : [email protected] [removed]// <![CDATA[ !function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t[removed];if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}() // ]]>[removed]

Phone: 04742451300

വൈദ്യുതിയുടെ ഉപഭോക്താവിന് പരാതികളുണ്ടെങ്കില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകള്‍ക്കായുള്ള ഫോറം കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഓഫീസിന്റെ email വിലാസവും ഫോണ്‍ നമ്പരുമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

എറണാകുളം മുതല്‍ കൊഴിക്കോട് വരെയുള്ള ഉപഭോക്താക്കളുടെ പരാതികള്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന ഫോറത്തില്‍ നല്കണം.

email : [email protected] [removed]// <![CDATA[ !function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t[removed];if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}() // ]]>[removed]

phone: 0484-2556500

കോഴിക്കോടിനു വടക്കുള്ള ജില്ലകളുടെ ഫോറം കോഴിക്കോട്ടാണ്.

e-mail : [email protected] [removed]// <![CDATA[ !function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t[removed];if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}() // ]]>[removed]

Phone : 0495-2367820

ആദ്യം പരാതി അതാത് വൈദ്യുതി ഓഫീസില്‍ നല്കണം. നടപടി ഉണ്ടാകാത്തപക്ഷം ഗ്രീവന്സ് ഫോറത്തില്‍ നല്കാം. അവിടെയും നടപടി ഉണ്ടാകാത്തപക്ഷം തിരുവനന്തപുരത്തെ ഓംബുഡ്സ് മാന് നല്കാം .

ഗ്രീവന്സ് ഫോറത്തിനുള്ള ആദ്യപരാതി ഫോറം A യിലും ഓംബുഡ്സ് മാനുള്ള അപ്പീല്‍ ഫോറം B യിലും സമര്‍പ്പിക്കണം. ഫോറങ്ങള്‍ cgrf.kseb.in എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

എല്ലാ സേവനങ്ങളും സൗജന്യമാണ്.

ബാങ്കിംഗ് ഓംബുഡ്സ് മാന്‍

ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ഉള്ള തര്‍ക്കങ്ങള്‍ കേള്‍ക്കുന്നതിനു തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഓംബുഡ്സ് മാന് സമര്‍പ്പിക്കണം.

ആദ്യം ഉപഭോക്താവിന്റെ സ്ഥലത്തെ ബാങ്കിന്റെ മാനേജര്‍ക്ക് രേഖാമൂലം പരാതി സമര്‍പ്പിച്ചശേഷം പരിഹാരം ഉണ്ടായില്ലെങ്കില്‍ മാത്രമേ ബാങ്കിംഗ് ഓംബുഡ്സ് മാന് പരാതി നല്കാന്‍ കഴിയു.

വിലാസം : ബാങ്കിംഗ് ഓംബുഡ്സ്മാന്

റിസര്‍വ് ബാങ്ക് ബില്‍ഡിംഗ്സ്

ബേക്കറി ജംഗ്ഷന്‍

തിരുവനന്തപുരം – 695001

Phone :0471-2332723

Web : rbi.org.in

email : [email protected] [removed]// <![CDATA[ !function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t[removed];if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}() // ]]>[removed]

RELATED STORIES
� Infomagic - All Rights Reserved.