കൂള്‍ പ്ലേ 6 സ്മാര്‍ട്ട്ഫോണ്‍ ആഗസ്റ്റ് 20 ന് ഇന്ത്യയിലെത്തും
August 12,2017 | 10:37:21 am

കൂള്‍പാഡിന്‍റെ പുതിയ സ്മാര്‍ട്ഫോണ്‍ പതിപ്പ് ഉടന്‍ ഇന്ത്യയിലെത്തും. കൂള്‍ പ്ലേ 6 എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പ് ആഗസ്റ്റ് 20 നാണ് ഇന്ത്യയിലെത്തുക. ചൈനീസ് കമ്പനിയായ കൂള്‍പാഡ്, കൂള്‍ പ്ലേ 6ന്‍റെ വരവ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ചൈനയില്‍ കഴിഞ്ഞ മെയില്‍ കൂള്‍ പ്ലേ 6 ലോഞ്ച് ചെയ്തിരുന്നു. ഗെയിമിങ് ഉപകരണം എന്ന പേരില്‍ വിപണിയിലിറക്കിയ കൂള്‍ പ്ലേ 6 ല്‍ 4060 മില്ലി ആമ്പിയര്‍ ബാറ്ററിയും 6 ജി.ബി റാമുമാണ് ഉപയോഗിക്കുന്നത്. ചൈനീസ് വിപണിയില്‍ ഇതിന് 1,499 യുവാനാണ് (ഏകദേശം 14,000 രൂപ) വില. ഇന്ത്യന്‍ വിപണിയിലും ഇതിനോടടുത്ത വില തന്നെയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂള്‍പാഡ് കൂള്‍ പ്ലേ 6 ന് മെറ്റല്‍ ഫ്രെയിം ആണുള്ളത്. ബാക്ക് സൈഡില്‍ ഡ്യുവല്‍ ക്യാമറയും ഫിംഗര്‍ പ്രിന്റ് സ്കാനര്‍ സംവിധാനവും ഉണ്ട്. ഇളം സ്വര്‍ണ്ണ നിറത്തിലും ബ്ലാക്കിലുമാണ് കൂള്‍ പ്ലേ 6 ഇറങ്ങുക. സൗണ്ട് ബട്ടണും പവര്‍ ബട്ടണും വലതു വശത്താണുള്ളത്. താഴെയായി ഡ്യുവല്‍ സ്പീക്കര്‍ ഗ്രില്ലുകള്‍ കാണാം. മധ്യത്തിലായി യു.എസ്.ബി പോര്‍ട്ടലും സ്ഥിതി ചെയ്യുന്നു.

ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് കൂള്‍പാഡ് കൂള്‍ പ്ലേ 6 പ്രവര്‍ത്തിക്കുന്നത്. ഡിസ്പ്ലേ 5.5 ഇഞ്ച് 1080X1920 പിക്സല്‍ ഫുള്‍ എച്ച്‌.ഡിയാണ്.

ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 653 പ്രോസസറും അഡ്രിനോ 510 ജി.പി.യുവും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 6.ജി.ബി റാം ഇതിലുണ്ട്. കൂള്‍ പ്ലേ 6ന്‍റെ ഹൈലൈറ്റ്സ് ഇതൊക്കെയാണ്. 64 ജി.ബി സ്റ്റോറേജ് സംവിധാനമുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡിന്‍റെ സഹായത്തോടെ സ്റ്റോറേജ് സംവിധാനം കൂട്ടാവുന്നതാണ്.

ഡ്യൂവല്‍ ക്യാമറ സംവിധാനമാണ് കൂള്‍ പ്ലേ 6ല്‍ ഉള്ളത്. 13 മെഗാ പിക്സലിന്‍റെ സോണിയുടെ രണ്ട് ലെന്‍സുകളിലായി മോണോക്രോം, ഡെപ്ത് ഓഫ് ഫീല്‍ഡ് സംവിധാനമുണ്ട്. 4060 എം.എ.എച്ച്‌ ബാറ്ററിയില്‍ 9 മണിക്കൂര്‍ തുടര്‍ച്ചയായി ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് ചെയ്താലും 8 മണിക്കൂര്‍ വീഡിയോ കാണ്ടാലും 6 മണിക്കൂര്‍ ഗെയിം കളിച്ചാലും ചാര്‍ജ് തീരില്ല എന്ന് കമ്പനി അവകാശപ്പെടുന്നു.

RELATED STORIES
� Infomagic - All Rights Reserved.