കൂള്‍പാടിന്‍റെ നോട്ട് 5 ലൈറ്റ് സി വിപണിയിലെത്തി
August 12,2017 | 10:54:45 am
Share this on

കൂള്‍പാടിന്‍റെ ഏറ്റവും പുതിയ Coolpad Note 5 Lite C വിപണിയില്‍ എത്തിച്ചു ..5 ഇഞ്ചിന്റെ HD ഡിസ്പ്ലേയാണുള്ളത് .

1280x720 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .സ്നാപ്ഡ്രാഗണ്‍ 210 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം . 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് കൂടാതെ 64 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്‍റെ ആന്തരിക സവിശേഷത .

8 പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത് .2500mAhന്‍റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4G LTE സപ്പോര്‍ട്ടോടുകൂടിയ ഈ സ്മാര്‍ട്ട് ഫോണിന്‍റെ വിപണിയിലെ വില 7777 രൂപയാണ് .

RELATED STORIES
� Infomagic - All Rights Reserved.