ബിജെപി മുഖ്യശത്രുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം
February 13,2018 | 01:24:49 pm
Share this on

ന്യൂഡല്‍ഹി: ബിജെപി മുഖ്യശത്രുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി സഖ്യമോ ധരണയോ ഇല്ലെന്നും സിപിഎം പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു. പ്രമേയം ഏപ്രിലില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. കഴിഞ്ഞ സിപിഎം കേന്ദ്രകമ്മിറ്റിയാണ് കരട് രേഖയ്ക്ക് അന്തിമരൂപം നല്‍കിയത്. കോണ്‍ഗ്രസുമായി സഹകരിക്കണമെന്നാണ് സിപിഐയുടെയും ഫോര്‍വേഡ് ബ്ലോക്കിന്റെയും നിലപാട്. ഈ നിലപാട് ഇടതുപക്ഷത്തെ യോജിച്ച രാഷ്ട്രീയ നീക്കത്തിന് തടസമാകുന്നുവെന്നും കരട് രേഖ കുറ്റപ്പെടുത്തുന്നു.

നോട്ട് അസാധുവാക്കല്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ തകര്‍ത്തു. ജിഎസ്ടി കൊണ്ടുവന്നത് കോര്‍പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയാണെന്നും പ്രമേയത്തിലുണ്ട്. ഇതു ചര്‍ച്ചയ്ക്കായി കീഴ് ഘടകങ്ങള്‍ക്ക് അയച്ചുകൊടുക്കും. പിന്നീട് കീഴ്ഘടകങ്ങളില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശംകൂടി പരിഗണിച്ചായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്തിമ അംഗീകാരം നല്‍കുക

കരടു രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസുമായി ധാരണയാവാമെന്ന യൂച്ചൂരി പക്ഷത്തിന്റെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളുകയായിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.