അന്തരീക്ഷ മലിനീകരണം: കൂടിക്കാഴ്ചയ്ക്കുള്ള കെജ്‌രിവാളിന്‍റെ ക്ഷണം നിരസിച്ച് പഞ്ചാബ് മുഖ്യമന്ത്രി
November 14,2017 | 09:23:53 pm
Share this on

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വി​ഷ​പ്പു​ക​മ​ഞ്ഞ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ളി​ന്‍റെ ക്ഷ​ണം പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് ത​ള്ളി. കേ​ജ​രി​വാ​ളി​നെ​പ്പോ​ലെ സ​മ​യം ധൂര്‍​ത്ത​ടി​ക്കാ​നി​ല്ലാ​യി​രു​ന്നു അ​മ​രീ​ന്ദ​ര്‍ സിം​ഗി​ന്‍റെ മ​റു​പ​ടി. ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ന്‍ ച​ണ്ഡി​ഗ​ഡി​ല്‍ എ​ത്തു​മ്ബോ​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണ് കേ​ജ​രി​വാ​ള്‍ ക്ഷ​ണി​ച്ച​ത്.

എ​ന്നാ​ല്‍ മ​ലി​നീ​ക​ര​ണം വി​ഷ​യം രാ​ഷ്ട്രീ​യ വ​ത്ക​രി​ക്ക​രു​തെ​ന്നാ​യി​രു​ന്നു അ​മ​രീ​ന്ദ​റി​ന്‍റെ മ​റു​പ​ടി. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തു ച​ര്‍​ച്ച​യും നി​ഷ്ഫ​ല​മാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തു മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ് കേ​ജ​രി​വാ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

RELATED STORIES
� Infomagic - All Rights Reserved.