ഡൽഹി യൂണിവേഴ്​സിറ്റി യൂണിയൻ: പ്രസിഡൻറ്​ സ്​ഥാനം എൻ.എസ്​.യു.​ഐക്ക്
September 13,2017 | 07:03:14 pm
Share this on

ന്യുഡൽഹി: ഡൽഹി യൂണിവേഴ്​സിറ്റി സ്​റ്റുഡൻറ്​സ്​ യൂണിയൻ തെരഞ്ഞെടുപ്പിൽ നാഷണൽ സ്​റ്റുഡൻറ്​സ്​ യൂണിയൻ ഒാഫ്​ ഇന്ത്യക്ക്​ നേട്ടം. പ്രസിഡൻറ്​, ​ൈവസ്​ പ്രസിഡൻറ്​, ജോയിൻറ്​ സെക്രട്ടറി സ്​ഥാനങ്ങൾ എൻ.എസ്​.യു.​െഎ നേടി. സെക്രട്ടറി സ്​ഥാനം എ.ബി.വി.പിയും കരസ്​ഥമാക്കി. 

കഴിഞ്ഞ വർഷം ജോയിൻറ്​ സെക്രട്ടറി സ്​ഥാനം മാത്രം നേടാനായ എൻ.എസ്​.യു.​െഎക്ക്​ ഇത്​ വൻ നേട്ടമാണ്​. ഇടതു സംഖ്യമായ ആൾ ഇന്ത്യ സ്​റ്റുഡൻറ്​സ്​ ​അസോസിയേഷൻ എ.ബി.വി.പിയുമായി ശക്​തമായ പോരാട്ടം കാഴ്​ചവെച്ചു. എൻ.യു.എസ്​.​െഎക്ക്​ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട്​ നോട്ടക്ക്​ ലഭിച്ചിട്ടുണ്ട്​.

ഇന്ത്യയിലെ കോൺഗ്രസി​​െൻറ പ്രത്യയശാസ്​ത്രത്തി​​െൻറ തിരിച്ചുവരവാണ്​ ഡൽഹി യൂനിവേഴ്​സിറ്റിയിൽ ഉണ്ടായതെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. വിജയത്തിന്​ പിന്നിൽ പ്രവർത്തിച്ച മുഴവൻ പേരെയും അഭിന്ദിക്കുന്നതായും രാഹുൽ അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.