ഡെങ്കിപ്പനി : അറിയേണ്ട കാര്യങ്ങള്‍
May 17,2017 | 12:57:17 pm
Share this on

ഈഡിസ് (Aedes)ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കൂ (Dengue)വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue Fever). ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് ബി യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. മുന്നുദിവസം മുതല്‍ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്‍ക്കുന്നത്. തലവേദന, പനി, കടുത്ത ക്ഷീണം, സന്ധികളിലും പേശികളിലും വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണമായി കാണുന്നത്. ഡെങ്കിപ്പനിയെ കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ഡെങ്കി പരത്തുന്ന അണുക്കള്‍ : നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്. എന്നാല്‍ അപകടകാരികളായ 2,4 അണുക്കളാണ് ഈ വര്‍ഷം ഏറെയും ജനങ്ങളില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്.

സാധാരണ ലക്ഷണങ്ങള്‍ : ഡെങ്കിയുടെ തുടക്കത്തില്‍ തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്‍റെ കടിയേറ്റ ശേഷമുള്ള 4 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍ ചിലപ്പോള്‍ ഇത് 14 ദിവസത്തോള മെടുത്തേ ക്കാം.  ഇവ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. 5 മുതല്‍ 7 ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുക.പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ പതിവാണ്. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്‍ കണ്ടുവരുന്നു.

അമിതമാകുമ്പോഴുള്ള രോഗലക്ഷണങ്ങള്‍ : ചികിത്സിക്കാതിരുന്നാല്‍ രോഗം കൂടാന്‍ സാധ്യതയുണ്ട്. ഡെങ്കി 4 അണുവാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ പനിയും, വിറയലും, പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവുമാണ് പ്രധാന ലക്ഷണങ്ങള്‍. ടൈപ്പ് 2വാണ് പിടിപെട്ടിരിക്കുന്നതെങ്കില്‍ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കാര്യമായി കുറയും. രക്തസ്രാവത്തോടുകൂടിയ പനി, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുക, വിറയല്‍ എന്നിവയും സംഭവിക്കാം. ഡൈപ്പ് 2 ആണ് ഏറ്റവും അപകടകാരി.

മിക്കവാറും ഡെങ്കിപ്പനികള്‍ ഗൗരവമുള്ളതല്ല.  രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഉചിതമായ ചികിത്സിക തേടുകയാണെങ്കില്‍ ഡെങ്കിപ്പനിമൂലമുള്ള മരണം ഇല്ലാതാക്കാം.

 

RELATED STORIES
� Infomagic - All Rights Reserved.