നടിയെ ആക്രമിച്ച കേസ്: ജാമ്യത്തിനായി ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍
September 14,2017 | 12:41:12 pm
Share this on

കൊച്ചി: നടിയെ ആക്രിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി. വിചാരണ നടക്കുന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയമായി ജാമ്യാപേക്ഷ നല്‍കിയത്.ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയുടെ ജൂനിയര്‍ ഫിപിപ് സി മാത്യുവാണ് ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണത്തോട് പൂര്‍മാണായി സഹകരിച്ചെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. താന്‍ അറുപത് ദിവസമായി ആലുവ സബ്ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

അതുകൊണ്ട് സ്വാഭാവിക ജാമ്യത്തിന് തനിക്ക് അര്‍ഹതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. നേരത്തേ താന്‍ കീഴ്‌ക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലായൊന്നും പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിട്ടില്ല. റിമാന്റിലായ അദ്യ ഘട്ടത്തില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യഹര്‍ജി നല്‍കിയിരുന്നുവെങ്കില്‍ കോടതി അതു തള്ളിയിരുന്നു.

നാലാം തവണയാണ് ദിലീപ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും അങ്കമാലി കോടതിയെ തന്നെ സമീപിക്കുന്നത്. ജാമ്യത്തിനായി ദിലീപിന് കോടതിയെ സമീപിക്കാനുള്ള അവസാന അവസരം കൂടിയാവും ഇത്തവണത്തേത്. അതുകൊണ്ടു തന്നെ ജാമ്യം ലഭിക്കാന്‍ വളരെ കരുതലോടെയാണ് ദിലീപ് നീങ്ങുന്നത്.

 

RELATED STORIES
� Infomagic - All Rights Reserved.