ദിലീപിന്റെ അറസ്റ്റ്: ഓര്‍ഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റ് ഗൂഡാലോചന...:നയിച്ചത് ഫെനി ആളൂര്‍ സുനി കൂട്ടുക്കെട്ട് .
September 13,2017 | 04:27:53 pm
Share this on

ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ അഡ്വ: ഫെനി ബാലകൃഷ്ണനും, അഡ്വ: ആളൂരും പള്‍സര്‍ സുനിയും ചേര്‍ന്ന കൂട്ടുകെട്ടാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഫെനി ആളൂര്‍ സുനി കൂട്ടുകെട്ട് ലക്ഷ്യംവെച്ചത് ബ്ലാക്ക് മെയിലിലൂടെ കിട്ടുന്ന കനത്ത സംഖ്യയായിരുന്നുവെന്നും ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ...
''മാധ്യമങ്ങള്‍ക്ക് ഇര ദിലീപ് അല്ല !
സിനിമ എന്ന മാധ്യമമാണ്...
സംവിധായകരാണ്...
കഥാകൃത്തുക്കളാണ്...
അഭിനേതാക്കളാണ്...

ചില ഗൂഡശക്തികളുടെ കുരുട്ടുബുദ്ധിയില്‍ രൂപപ്പെടുത്തിയെടുത്ത ഒരു കൊടും ഗൂഡാലോചനയുടെ ചുരുളുകള്‍ പൊട്ടി തകര്‍ന്നുവീഴുന്ന ദിനങ്ങള്‍ സംജാതമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇതിന്റെ ടൂളുകളായി സംശയിക്കേണ്ട കുപ്രസിദ്ധ പിന്നണിക്കാരും അവരുടെ നീക്കങ്ങളും ഇവിടെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയേതീരൂ :

1)ഫെനി ബാലകൃഷ്ണന്‍ (സുനി അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റം സമ്മതിച്ച് ജയിലില്‍ കിടന്ന അവസരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഒരു പിതൃശൂന്യ വാര്‍ത്ത നമ്മുടെ പൊതുസമൂഹത്തിന് മുന്നില്‍ പിറവി കൊള്ളുന്നു. 'ആലുവയിലെ പ്രമുഖനടനെ പോലീസ് ചോദ്യം ചെയ്തു ' ആ വാര്‍ത്ത നമ്മുടെ മുഖ്യധാരാ ദൃശ്യപത്ര മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും അന്തി ചര്‍ച്ചകളിലൂടെ കൊഴുപ്പിക്കുകയും ചെയ്തുവന്ന ഘട്ടത്തില്‍ പെട്ടന്ന് ആരും ചോദിക്കാതെതന്നെ 'മാഡം'എന്ന വാക്ക് മൊഴിഞ്ഞുകൊണ്ട് ഫെനി ബാലകൃഷ്ണന്‍ എന്ന വിവാദ അഭിഭാഷകന്‍ രംഗത്ത് വരുന്നു. (സരിത സംഭവത്തില്‍ പ്രതിയെചൂഷണം ചെയ്ത് കോടികള്‍തട്ടിയ വിവാദ നായകനാണല്ലോ ഈ വക്രബുദ്ധി അഭിഭാഷകന്‍ )
അപസര്‍പ്പക കഥകള്‍ മെനെഞ്ഞെടുക്കുവാന്‍ തക്കം പാര്‍ത്തിരുന്ന ദിലീപിനോട് വൈരാഗ്യമുളള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഒരു പ്രശസ്ത വിതരണക്കാരന്റെ സഹായത്തോടെ ഭരണ സംവിധാനത്തിലെ ഉന്നതരെ വിദഗ്ദ്ധമായി തെറ്റിദ്ധരിപ്പിച്ചുകൊണ്ട്
ഊമക്കത്തുകളിലൂടെയും ഫോണ്‍ വിളികളിലൂടെയും നമ്മുടെ പോലീസ് സംഘത്തെ തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അന്വേഷണത്തില്‍ എത്തിക്കുകയും ചെയ്യുന്നു.
ബൈജു കൊട്ടാരക്കര, വിനയന്‍, രാജസേനന്‍, ആലപ്പി അഷറഫ് തുടങ്ങി ദിലീപിനോട് കടുത്ത ശത്രുതയും കൊതിക്കെറുവുള്ള ഏതാനും സിനിമാ പ്രവര്‍ത്തകരെയും ടിയാന്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാക്കുന്നു.

ദിലീപിന്റെ പതനം ചാനല്‍ ചര്‍ച്ചകളിലൂടെ കൊഴുപ്പിക്കുന്നതിനായി തക്കം പാര്‍ത്തിരുന്ന വിവാദ മാധ്യമ അവതാരകന്റെ വൈരാഗ്യ മനസ്സ് ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നു.
പി ആര്‍ കൊട്ടേഷന്‍ ഏറ്റെടുത്ത ചില അഭിഭാഷക റിട്ടയേര്‍ഡ് എസ് പിവനിതാ സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഒരു ഉപജാപക ഗ്രൂപ്പിന് രൂപം നല്‍കികൊണ്ട് കാടുകയറിയുള്ള അസത്യ പ്രചാരണം ഇദ്ദേഹത്തിന്റെ ദിലീപ് വധ തിരക്കഥാ വാര്‍ത്തകളിലൂടെ മറ്റ് സഹ മാധ്യമങ്ങളും തകൃതിയായി ആഘോഷിക്കുന്നു.

മറ്റൊരു ഭാഗത്തുകൂടി സുനിയുടെ അഭിഭാഷകരെ മാറ്റി അഡ്വ ആളൂര്‍ എന്ന അഭിഭാഷകനെ മേല്പറഞ്ഞ അസുരന്മാര്‍
പര്‍ച്ചസ് ചെയ്തുകൊണ്ട് പ്രതിക്കുവേണ്ടി കോടതികളില്‍ ഹാജരാക്കുന്നു.
ഇല്ലാ തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ തെറ്റായി അവതരിപ്പിച്ച് ഇവര്‍ ചാനലുകളിലൂടെ വിവാദം കൊഴുപ്പിക്കുന്നു.

*ഇവിടെ ഫെനി ആളൂര്‍ സുനി കൂട്ടുകെട്ട് ലക്ഷ്യംവെച്ചത് ബ്ലാക്ക് മെയിലിലൂടെ കിട്ടുന്ന കനത്ത സംഖ്യയായിരുന്നു.
ദിലീപിനോട് വൈരാഗ്യമുളളവര്‍ക്കാകട്ടെ വീണുകിട്ടിയ അവസരം വിഷ്ണുലോകമായി ഭവിക്കുന്നു.
പത്ത് പൈസ മുടക്കില്ലാതെ തങ്ങളുടെ ലക്ഷ്യം നടന്നുകിട്ടിയപ്പോള്‍ ആ ചതിക്കുഴിയില്‍ വീണത് പോലീസും മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമാണെന്ന് മനസ്സിലാക്കാന്‍ നാള്‍വഴികളിലൂടെ വെറുതെ നമ്മളൊന്ന് സഞ്ചരിച്ചാല്‍ മതി... അതായത് ദിലീപ് അഡ്വ:രാമന്‍പിള്ള മുഖേന ഹൈക്കോടതിയില്‍ ജാമ്യഅപേക്ഷ സമര്‍പ്പിക്കും മുമ്പുള്ള നാളുകളിലും, ജാമ്യാപേക്ഷ സമര്‍പ്പിച്ചശേഷം നാളിതുവരെ നടന്നിട്ടുള്ള എല്ലാ ചാനല്‍ ചര്‍ച്ചകളിലും നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വല്ലാത്ത സാന്നിധ്യവും ഇപ്പോഴത്തെ അസാന്നിധ്യവും ഒന്ന് വിലയിരുത്തുക...
ഇപ്പോഴുള്ള അസാന്നിധ്യം...
അതുതന്നെയല്ലേ ഏറ്റവും വലിയ ഉദാഹരണം !!!

ഇനി വളരെ ഗൗരവത്തോടെ പരിശോധിക്കേണ്ട ഒരു വിഷയം അഡ്വ :ഫെനിയുടെ അവതരിക്കലാണ്.
ഈ ക്രിമിനല്‍ അഭിഭാഷകന്‍ ഉപയോഗിച്ചിരുന്ന മൊബൈലിലൂടെ ഏതൊക്കെ വ്യക്തികളെ വിളിച്ചിട്ടുണ്ടെന്ന് വിശദമായി പരിശോധിക്കണം...
അതില്‍ ആളൂരടക്കം പല പ്രമുഖരും ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പ് !

*ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അഡ്വ ആളൂരിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും,ഈ ആരോപണം പരസ്യമായി ഉന്നയിക്കുന്ന തനിക്കെതിരെ കേസ് നല്‍കണമെന്നും ശ്രീ സജി നന്ത്യാട്ട് പലതവണ ആളൂരിനെ വെല്ലുവിളിച്ചിട്ടും അതിന് കൃത്യമായ മറുപടി നല്‍കാതെ ആളൂര്‍ ഉരുണ്ടുകളിക്കുമ്പോള്‍ ഒന്നുറപ്പിക്കാം... ഗൂഡാലോചനയുടെ മുഖ്യ ആസൂത്രണത്തില്‍ അഡ്വ ആളൂരിന് കൃത്യമായ പങ്കുണ്ടെന്ന് !

*ഇനി സുനി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായശേഷം ചാനല്‍ അവതാരകരായ വേണു, വിനു എന്നിവരെ വിളിച്ചിട്ടുള്ള പ്രമുഖരുടെ പേരുകള്‍ പുറത്തുവരണം.
ബൈജു കൊട്ടാരക്കര, വിനയന്‍, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെയും കോള്‍ ഡീറ്റൈല്‍സുകളും പുറത്തുകൊണ്ടു വരണം...അപ്പോള്‍ അറിയാം ഗൂഡാലോചനയുടെ യഥാര്‍ത്ഥ സൃഷ്ടാക്കള്‍ ആരൊക്കെയായിരുന്നുവെന്ന് !

നുണക്കൂമ്പാരങ്ങളുമായി നേരും നെറിവുമില്ലാത്ത പിതൃശൂന്യകീടങ്ങള്‍ ഇപ്പോഴും നവമാധ്യമങ്ങളില്‍ സജീവമാണ്.
അവര്‍ക്ക് വാര്‍ത്തകള്‍ മെനഞ്ഞുനല്‍കുന്ന പല്ലിശേരിയെന്ന മാന്യന്റെ പങ്കും ഇവിടെ അന്വേഷണ വിധേയമാക്കണം.

*ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ആദ്യ ഘട്ടത്തില്‍ കോടതിയില്‍ കൊടുത്ത മുഖ്യ ഗൂഡാലോചന വാദം ഒന്ന് പരിശോധിക്കുക.

*തന്റെ കുടുംബജീവിതം തകര്‍ത്ത നടിയെ അപമാനിക്കുവാന്‍ പ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് ഒന്നര കോടി രൂപയുടെ ക്വട്ടേഷന്‍ 2013 ല്‍ നല്‍കി എന്നും, ദിലീപിന്റെ ആ ക്വട്ടേഷന്‍ 2017 ല്‍ സുനി നടപ്പാക്കിയെന്നുമാണ്.
ഇതില്‍ പോലീസ് കണ്ടെത്തിയ സാഹചര്യതെളിവുകളുടെ ശരി തെറ്റുകള്‍ കോടതിയില്‍ തെളിയിക്കപ്പെടട്ടെ...
എന്നാല്‍ യുക്തിഭദ്രമായ ഒരുത്തരം...
ഒരേയോരുത്തരം നമ്മുടെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ മതിയാകു.

1പ്രതിയായ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി സിനിമാ മേഖലയിലെ ഡ്രൈവേഴ്‌സ് വിഭാഗത്തിലെ ഒരു സംഘടനകളിലും സ്ഥിരം മെമ്പര്‍ അല്ലായിരുന്നുവെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തെളിഞ്ഞിട്ടുള്ളതാണ്. അപ്പോള്‍ ഇയാളെ ആരായിരുന്നു ഡ്രൈവറായി സിനിമാ സെറ്റുകളില്‍ നിയോഗിച്ചിരുന്നതെന്ന് സ്വാഭാവികമായ സംശയം ഉണ്ടാകും.
എല്ലാ സിനിമകളുടെയും ഷൂട്ടിങ്ങ് തുടങ്ങും മുന്‍പ് ലൊക്കേഷനുകളിലും മറ്റും ആവശ്യമായിവരുന്ന വാഹനങ്ങളുടെ ലിസ്റ്റ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തിയശേഷം പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ മുഖേന ഡ്രൈവേഴ്‌സ് യൂണിയനെ അറിയിക്കുകയും അത് പ്രകാരം വാഹന കാര്യങ്ങളിലുള്ള നടപടികള്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ കൈക്കൊള്ളുകയും ചെയ്തുവരികയുമാണ് നാളിതുവരെ സംഘടനാപരമായി തുടര്‍ന്ന് വന്നിട്ടുള്ള നടപടി ക്രമം. എപ്പോഴെങ്കിലും ലൊക്കേഷനുകളില്‍ അടിയന്തിരമായി ഡ്രൈവര്‍മാരെ ആവശ്യമായി വരുമ്പോള്‍ ആ ലൊക്കേഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡ്രൈവര്‍മാരുടെ ചീഫിനെയാണ് ആ വിവരം അറിയിക്കുന്നത്. അത് സാധ്യമാക്കിതരുന്നത് പ്രസ്തുത ചീഫുവുമാണ്. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ലൊക്കേഷനുകളില്‍ ഒരു താത്കാലിക ഡ്രൈവര്‍ മാത്രമായിട്ട് പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരാളാണ് ഈ പള്‍സര്‍ സുനി. ഇത്രയും വിശദീകരണം ഇവിടെ നല്‍കിയത് ഒരു സിനിമയുടെ നിര്‍മ്മാണഘട്ടങ്ങളില്‍ ഫെഫ്ക എന്ന തൊഴിലാളി സംഘടനയ്ക്ക് കീഴിലുള്ള മറ്റ് സംഘടനകള്‍ പാലിച്ചുവരുന്ന സംഘടനാ നിയമങ്ങള്‍ ഡ്രൈവവേര്‍സ് യൂണിയനും ബാധകമാണ് എന്നത് സൂചിപ്പിക്കുവാനാണ്.
ഈപ്പറഞ്ഞ വസ്തുതകള്‍ സിനിമാ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ നിഷേധിക്കുമെന്ന് കരുതുന്നില്ല.

ഇനി സുനി എന്ന വ്യക്തിയുടെ സംഭവ ബഹുലമായ ജീവിതം പരിശോധിക്കുക.
ദരിദ്ര കുടുംബത്തില്‍ ജനിച്ച് പലരുടെയും വണ്ടികള്‍ ഒടിച്ച് കിട്ടുന്ന കൂലികൊണ്ട് നിത്യവൃത്തി നടത്തിവന്നിരുന്ന ഇയാള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരുമായുള്ള ചങ്ങാത്തത്തെ തുടര്‍ന്ന് തന്റെ സ്ഥാനം ഈ മേഖലയില്‍ ഉറപ്പിക്കുന്നു. ഇവിടെ ഈ മേഖലയില്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭക്ഷണം, താമസം തുടങ്ങിയവ കഴിച്ച് ഒരു ദിവസം ശമ്പളമായി ലഭിക്കുന്നത് ശരാശരി 750 മുതല്‍ 900 രൂപവരെയാണ്.
ഒരു സിനിമാ ചിത്രീകരണത്തിന്റെ ദിനങ്ങള്‍ ശരാശരി 40 മുതല്‍ 60 വരെയാണ്. ഇനി 900 രൂപ വെച്ച് 60ദിനങ്ങള്‍ കണക്കുകൂട്ടിയാല്‍ 900*60=54000/രൂപ ചിലവ് കഴിച്ച് സുനിക്ക് ലഭിച്ചിരിക്കും. 60 ദിനങ്ങള്‍ വെച്ച് ഒരു വര്‍ഷത്തില്‍ സിനിമകളുടെ ചിത്രീകരണം നടക്കുന്നത് കണക്കുകൂട്ടിയാല്‍
6 ചിത്രങ്ങളില്‍ സുനി ജോലിചെയ്തിരിക്കും. അപ്പോള്‍ 6*54000=3,24000/ ഈ തുക ഒരു വര്‍ഷത്തില്‍ സുനിക്ക് തീര്‍ച്ചയായും ലഭിക്കും.

ക്രിമിനല്‍ പശ്ചാത്തലവും ആര്‍ഭാടജീവിതം നയിച്ചുവന്നിരുന്ന സുനിയെപോലുള്ള കൊടും ക്രിമിനലിന് 2013 ല്‍ ദിലീപില്‍ നിന്ന് കിട്ടിയ കൊട്ടേഷന്‍ തുക 1.50 കോടിയാണെന്ന് ഓര്‍ക്കണം ?

വര്‍ഷം മുഴുവനും അലച്ചിലും കഷ്ടപാടും സഹിച്ച് വണ്ടിയോടിച്ച് വര്‍ഷത്തില്‍ 3,24000 രൂപ കിട്ടി ജീവിച്ചുവന്നിരുന്ന സുനി 1.50 കോടി നേടിയെടുക്കാന്‍ കാത്തിരുന്നത് അനന്തമായ നാളുകള്‍ ?അതായത് 365*4=1460 ദിനങ്ങള്‍. അപ്പോള്‍ ലോകത്തെ ആദ്യ സഹന ശക്തിയുള്ള 'എക്‌സിക്യൂട്ടര്‍' എന്ന പദവി മലയാളിയായ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്ക് മാത്രം സ്വന്തം !!! ഭയങ്കരം !!!
ഈ കണക്കുകള്‍ നമ്മുടെ പൊതുസമൂഹത്തിന്റെ സാമാന്യ യുക്തിക്ക് ചുമ്മാ വിട്ടുകൊടുക്കുന്നു !!!
അത് മാത്രമോ ലക്ഷ്യം വെച്ച ഇരയെ താന്‍ ജോലി നോക്കിയിരുന്ന കേരളത്തിന് പുറത്തുള്ള ഗോവ പോലുള്ള സംസ്ഥാനങ്ങളിലെ ലൊക്കേഷനുകളില്‍ സൗകര്യമായി കിട്ടിയിട്ടും തന്റെ ഉദ്യമം സുനി നടപ്പാക്കിയില്ല എന്ന് പറയുമ്പോള്‍ ? അതില്‍ അല്പം അവിശ്വസനീയത ഇല്ലെന്ന് പറയാന്‍ കഴിയുമോ ?
പണത്തിനുവേണ്ടി എന്ത് കൊള്ളരുതായ്മ്മയും ചെയ്യുന്ന ക്രിമിനല്‍ പശ്ച്ചാത്തലമുളള സുനി തനിക്ക് കിട്ടിയ സുവര്‍ണ്ണ അവസരം പ്രയോജനപ്പെടുത്തുവാന്‍ ഇത്രയും ദിവസങ്ങള്‍ നീട്ടികൊണ്ട് പോകുമായിരുന്നോ ?ഇതുംപോരാതെ ദിലീപില്‍ നിന്നും പണം കൂടാതെ ഡേറ്റ് കൂടി വാഗ്ദാനം കിട്ടിയ പ്രമുഖനാണ് സുനിയെന്ന് മനസ്സിലാക്കണം !

മുഖ്യധാരാ സിനിമകളില്‍ വന്‍ താരമൂല്യമുളള ഒരു നടന്റെ പതനം തീര്‍ച്ചപ്പെടുത്തി നട്ടാല്‍ കുരുക്കാത്ത നുണകഥകള്‍ ചാനലുകളിലൂടെ വിളിച്ചുപറയുകയും അതില്‍ അതിരറ്റ് ആഹ്ലാദംപൂണ്ട് ദാക്ഷിണ്യമില്ലാ വിചാരണ നടത്തി ദയാവധം നടപ്പാക്കിയ നമ്മുടെ മുഖ്യധാരാ പത്ര ദൃശ്യ മാധ്യമങ്ങള്‍ ഒടുവില്‍ അഗാധമായ ചെളിചതുപ്പില്‍ വീണുപോയതായി നമുക്ക് കാണാം.

കുറ്റവിമുക്തനായിവരുന്ന ദിലീപിനെ ഇക്കൂട്ടര്‍ വല്ലാതെ ഭയപ്പെടുന്നു. പോലീസിന്റെ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ക്ക്
കാത്തുനില്‍ക്കാതെ നാളിതുവരെ ഇവര്‍ നടത്തിയ വേട്ടയാടലുകളുടെ ദൃശ്യ തെളിവുകള്‍ ദിലീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സമാഹരിച്ചുവെച്ചിട്ടുണ്ടെന്ന് ഇവര്‍ക്ക് നന്നായറിയാം.
അതിന്റെ ഭാവി ഭവിഷ്യത്തുക്കളുടെ ഭീകരരൂപത്തെക്കുറിച്ച് മറ്റാരെക്കാളും ബോധ്യമുള്ളവരാണ് പ്രമുഖ ദൃശ്യമാധ്യമ ആരാച്ചരന്‍മാര്‍.അതുകൊണ്ട് സര്‍വശക്തിയും ഉപയോഗിച്ച് തങ്ങളുടെ വാദങ്ങള്‍ ശരിയെന്ന്
സ്ഥാപിച്ചെടുക്കുവാന്‍ ഇനിയും നുണ മഴകള്‍ പെയ്യിപ്പിച്ചുകൊണ്ടിരിക്കും.
ജീവനുള്ള സത്യങ്ങളെ തമസ്‌ക്കരിക്കുവാന്‍ എത്ര വീണ്‍ വാക്കുകള്‍ പറഞ്ഞാലും അതൊരിക്കലും സത്യമല്ലാതാകുന്നില്ല.

പള്‍സര്‍ സുനിയുടെ അറസ്റ്റിനുശേഷം പുറത്തുവന്നതെല്ലാം ഒരു ഓര്‍ഗനൈസ്ഡ് ക്രൈം സിണ്ടിക്കേറ്റിന്റെ ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഇപ്പോള്‍ നിശ്ചയമായും ഉറപ്പിക്കാം...

ഒരാളെ പ്രതിയെന്ന് വിധിച്ച് നിര്‍വൃതി പൂകുന്ന ഇക്കൂട്ടരില്‍ പലരും അതില്‍ നിര്‍ബന്ധം പിടിക്കുന്നിടത്താണ് ഇപ്പറഞ്ഞ 'ഗൂഡാലോചന' എന്ന പ്രതിഭാസത്തെ നമുക്ക് സംശയിക്കേണ്ടിവരുന്നത്...

ദിലീപ് കുറ്റവാളിയാണെന്ന് വിധിക്കുന്ന
വേട്ടക്കൂട്ടങ്ങളുടെ ശൗര്യവും ആവേശവും വെള്ളത്തില്‍ വരച്ച വരപോലെ ആയികഴിഞ്ഞു...
കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ശരവേഗംപോലെ പുറത്തുവരും...
ആ നാളുകള്‍ അത്ര വിദൂരവുമല്ല...
കാത്തിരിക്കാം നമുക്ക്...

#ചലച്ചിത്രം എന്ന ഇരക്കൊപ്പം !!!

ഒരു സിനിമാ പ്രേമി..

 

RELATED STORIES
� Infomagic - All Rights Reserved.