വളച്ചൊടിച്ചവർക്ക് സമർപ്പിതം; ആദ്യ പോസ്റ്ററുമായി ദിലീപ്
January 03,2018 | 07:36:46 pm
Share this on

നടിയെ ആക്രമിച്ച കേസിലെ അറസ്റ്റിനുശേഷം ആദ്യ പ്രതികരണവുമായി നടന്‍ ദിലീപ് സോഷ്യല്‍ മീഡിയയില്‍. പുതിയ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയാണ് ദിലീപിന്‍റെ വാക്കുകള്‍. എത്‌ പ്രതിസന്ധിയിലും ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ ശക്തിയെന്ന് പറയുന്ന ദിലീപ് തുടർന്നും സ്നേഹവും കരുതലും തനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ കമ്മാരസംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ സമര്‍പ്പിച്ച് സിനിമയെക്കുറിച്ച് ഇത്രകൂടി ദിലീപ് പറയുന്നു: ചരിത്രം ചമച്ചവർക്ക് സമർപ്പിതം. വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക്... സമർപ്പിതം. പോസ്റ്ററില്‍ വേറിട്ട പൊലീസ് ഭാവത്തിലാണ് ദിലീപ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളിഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിർമാണം.

#കമ്മാരസംഭവം. പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരെ, ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു. ചരിത്രം ചമച്ചവർക്ക് സമർപ്പിതം. വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക്... സമർപ്പിതം. #കമ്മാരസംഭവം

RELATED STORIES
� Infomagic - All Rights Reserved.