ദിലീപിനെതിരെ മാധ്യമ വിചാരണ: അന്വേഷിക്കാന്‍ കേരളാ പോലീസിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
November 14,2017 | 08:10:22 pm
Share this on

ന്യൂഡല്‍ഹി: വിവാദമായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര നടന്‍ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണക്കെതിരെ അന്വേഷണം നടത്തണമെന്ന് കേരളാ പോലീസിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദിലീപിനും കുടുംബത്തിനുമെതിരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ പോലീസിനോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

വയനാട് സ്വദേശിയായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിനെതിരെ കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍ ദിലീപിനെതിരെ വിചാരണ നടത്തുകയാണെന്ന് ശ്രീജിത്ത് പെരുമന കമ്മീഷന് നല്‍കിയ പരാതിയില്‍ ആരോപിച്ചു. 

അടുത്ത എട്ടാഴ്ചക്കുള്ളില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ കേരളാ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് കൈക്കൊണ്ട നടപടിയെക്കുറിച്ച്‌ പരാതിക്കാരനെ അറിയിക്കണമെന്നും വയനാട് പോലീസ് സൂപ്രണ്ടിന് നല്‍കിയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ വയനാട് ജില്ലാ പോലീസ് മേധാവി എറണാകുളം റൂറല്‍ പോലീസ് സൂപ്രണ്ടിന് കമ്മീഷന്റെ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. 

RELATED STORIES
� Infomagic - All Rights Reserved.