ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
July 17,2017 | 10:56:36 am
Share this on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ഇന്നു തന്നെ പരിണഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാം കുമാര്‍ കോടതിയോട് ആവശ്യപ്പെട്ട്. കേസില്‍ രണ്ടാം പ്രതിയായ മണികണ്ഠന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. രണ്ടുംകൂടി ഒന്നിച്ചു പരിഗണിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളതിയത്. കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ശേഷമായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.