കമ്മാരനാവാന്‍ പ്രാര്‍ത്ഥന...ഷൂട്ടിങിന് മുമ്പ് കുടുംബവുമൊത്ത് ദിലീപ് കാളിമലര്‍ക്കാവില്‍
November 13,2017 | 08:19:26 pm
Share this on

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് ശേഷം ദിലീപ് എത്തുന്ന ചിത്രം കൂടിയാണ് കമ്മാരസംഭവം.സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുന്നോടിയായി ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കാവ്യയും മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ കാക്കാത്തുരുത്തിയിലാണ് പ്രശസ്ത ക്ഷേത്രമായ കാളിമലര്‍ക്കാവ് സ്ഥിതി ചെയ്യുന്നത്.

രാമലീലയുടെ വന്‍ വിജയത്തിന് ശേഷം അഭിനയിക്കുന്ന ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക.
മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിര്‍മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്. മലയാറ്റൂര്‍ വനത്തില്‍ ഷൂട്ടിങിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. കഴിഞ്ഞ മാസം മലപ്പുറത്ത് സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചിരുന്നെങ്കിലും ദിലീപ് അഭിനയിച്ചിരുന്നില്ല. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ത സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തിലെത്തുന്നു. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് പ്രധാനലൊക്കേഷന്‍.

 

RELATED STORIES
� Infomagic - All Rights Reserved.