രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ജനിതക പരിശോധനയുമായി ചൈന
July 17,2017 | 10:52:28 am
Share this on

രോഗങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുന്ന ജനിതക പരിശോധനകള്‍ക്ക് ചൈനയില്‍ പ്രചാരമേറുന്നു. ആരോഗ്യമുള്ള കോശങ്ങളിലേക്ക് അര്‍ബുധം വ്യാപിക്കുന്നത് തടയാനുള്ള പരിശോധനകളാണ് കൂടുതലായി നടത്തുന്നതെന്നാണ് കണക്കുകള്‍. മുപ്പത് വയസിന് മുകളിലുള്ള സ്ത്രീകളാണ് കൂടുതലും ഇത്തരം പരിശോധനകള്‍ക്ക് വിധേയരാവുന്നത്.

പ്രായം കൂടുതലുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ജനിതക രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു എന്നാണ് കണ്ടെത്തല്‍. വ്യക്തിത്വ വൈകല്യങ്ങളും മറ്റ് മാനസിക പ്രശ്നങ്ങളുമാണ് പ്രധാനമായും ഇത്തരം കുട്ടികളില്‍ കാണാറ്. ഗര്‍ഭകാലത്ത് തന്നെ കണ്ടെത്തി പരിഹാരം കാണുക എന്നതാണ് ഇത്തരം ജനിതക പരിശോധനകളിലൂടെ ലക്ഷ്യമാക്കുന്നത്. അതിനാല്‍, ഗര്‍ഭിണികളാണ് പ്രധാനമായും ജനിതക പരിശോധനകള്‍ക്ക് വിധേയരാകുന്നത്.

രക്തം, ശരീരത്തിലെ കോശങ്ങള്‍, ഗര്‍ഭപാത്രത്തില്‍ നിന്ന് കുത്തിയെടുക്കുന്ന ദ്രാവകം തുടങ്ങിയവയും പരിശോധനക്ക് അയക്കാറാണ് പതിവ്. എന്നാല്‍ വേദനരഹിത ജനിതക സ്കാനിങിനാണ് ഇപ്പോള്‍ പ്രചാരം ലഭിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലളിതമായ പരിശോധനകളിലൂടെ പാരമ്പര്യ രോഗങ്ങള്‍ എളുപ്പം കണ്ടെത്താനാകും എന്നതാണ് മെച്ചം. ഒപികളിലെത്തുന്ന 80 ശതമാനം ഗര്‍ഭണികളും ഇത്തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയരാകുന്നുണ്ട്.

ഗര്‍ഭകാലത്തെ പരിരക്ഷയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

അര്‍ബുദ രോഗ ചികിത്സാ രംഗത്തും ഇത്തരം പരിശോധനകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുവഴി, ജനിതകശാസ്ത്ര പഠനരംഗത്തും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്കും ഏറെ സാധ്യതകള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്

RELATED STORIES
� Infomagic - All Rights Reserved.