ഭക്ഷ്യവസ്​തു പൊതിയാൻ അച്ചടിച്ച പേപ്പർ ഉപയോഗിക്കുന്നത്​ നിരോധിച്ചു
July 17,2017 | 07:33:43 am
Share this on

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ടി​മ​ഷി പു​ര​ണ്ട പേ​പ്പ​റു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു പൊ​തി​ഞ്ഞ് ന​ല്‍കു​ന്ന​ത് നി​രോ​ധി​ച്ച്​ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. അ​ച്ച​ടി​മ​ഷി​യു​ള്ള പേ​പ്പ​റി​ല്‍ ഭ​ക്ഷ്യ​വ​സ്തു ന​ല്‍ക​രു​തെ​ന്ന് നേ​ര​ത്തെ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യം വ്യാ​പാ​രി​ക​ള്‍ ശ്രദ്ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രോ​ധ​ന ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.  അ​ച്ച​ടി മ​ഷി​യുള്ള പേ​പ്പ​റി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പൊ​തി​യു​മ്പോ​ൾ ഭ​ക്ഷ​ണം മ​ലി​ന​പ്പെ​ടു​ക​യും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​വു​ക​യും​ചെ​യ്യു​ന്നു. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ര്‍ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

RELATED STORIES
� Infomagic - All Rights Reserved.