കാര്‍ഷികരംഗത്തെ കീടാക്രമണവും മണ്ണിന്‍റെ ഗുണവും പഠിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ കണ്ടു പഠിച്ചു
July 09,2018 | 11:14:25 am

കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷി വകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. നെല്‍കൃഷിക്കുണ്ടാകുന്ന  നാശം, കീടാക്രമണം, മണ്ണിന്‍റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതികവിദ്യയിലൂടെ വളരെ വേഗം പഠിക്കാന്‍ കഴിയും. ഹെലിക്യാം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം.

ഐ.ഐ.ടി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഉള്‍പ്പെടെ ഇന്ത്യയിലെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.അതിന്‍റെ പരീക്ഷണം മെത്രാന്‍ കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലുംനടത്തിക്കഴിഞ്ഞതായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പഠഞ്ഞു.  തൃശൂര്‍, പൊന്നാനി, വട്ടവട, കാന്തളൂര്‍, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഉടന്‍ നടപ്പാക്കും.

 
� Infomagic - All Rights Reserved.