പറക്കും ബൈക്കുമായി ദുബായ് പോലീസ്
October 10,2017 | 04:50:16 pm
Share this on

കള്ളന്‍മാരെ പിന്തുടര്‍ന്ന് പിടികൂടാന്‍ സയറണ്‍ ഓണാക്കി കാറിലും ബൈക്കിലും ട്രാഫിക്കിനിടയിലൂടെ ചീറിപാഞ്ഞ് ദുബായ് പോലീസിന് ഇനി സമയം കളയേണ്ട. നിമിഷ നേരംകൊണ്ട് ആകാശത്ത് കൂടി പറന്നെത്തി കള്ളനെ കീഴിപ്പെടുത്താവുന്ന പറക്കും ബൈക്കാണ് ഇനി ദുബായ് പോലീസിന്റെ വജ്രായുധം. അത്യാധുനിക കാറുകളുടെ ഒരു നിര തന്നെ സ്വന്തമായുള്ള ദുബായ് പോലീസ് സേനയിലേക്കാണ് പറക്കും ബൈക്ക് എത്തുന്നത്. ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന 2017 ജിടെക്സ് ടെക്നിക്കല്‍ ഷോയിലാണ് ഇത്തരമൊരു കണ്‍സെപ്റ്റ് മോഡല്‍ ദുബായ് പോലീസ് അവതരിപ്പിച്ചത്.

സ്മാര്‍ട്ട് ബൈക്ക്, 

റഷ്യന്‍ കമ്പനിയുമായി ചേര്‍ന്നാണ് ഇതിന്റെ നിര്‍മാണം. ഇലക്‌ട്രിക് ഡ്രോണ്‍ മാതൃകയില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന വിധത്തിലാണ് കണ്‍സെപ്റ്റിന്റെ നിര്‍മാണം. ഒരു പോലീസുകാരനെയും വഹിച്ച്‌ 5 മീറ്റര്‍ ഉയരത്തില്‍ വരെ പറന്നുയരാന്‍ ബൈക്കിന് സാധിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 മിനിറ്റ് നേരം പറക്കാം. ഫുള്‍ ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ സമയം വേണം. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്ററാണ് വേഗത. 300 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന ബൈക്കിന് 150 കിലോഗ്രാമാണ് ആകെ ഭാരം. 2019ഓടെ കണ്‍സെപ്റ്റ് മോഡല്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.

റോബര്‍ട്ട് പോലീസ്, 

പറക്കും ബൈക്കിന് പുറമേ ജാപ്പനീസ് കമ്പനിയായ മികാസയുമായി ചേര്‍ന്ന് 360 ഡിഗ്രി ക്യാമറ സംവിധാനമുള്ള സ്മാര്‍ട്ട് ബൈക്ക് (പകര്‍ത്തുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ കണ്‍ട്രോല്‍ റൂമിലെത്തും), പട്രോള്‍ കാര്‍ (ഡ്രൈവറുടെ സഹായമില്ലാതെ സെന്‍സര്‍, ക്യാമറ സഹായത്തോടെ ഏത് നിരത്തിലും പട്രോളിങ് നടത്താം) റോബര്‍ട്ട് പോലീസ് എന്നീ നൂതന ആശയങ്ങളും ഷോയില്‍ ദുബായ് പോലീസ് അനാവരണം ചെയ്തിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്സ് സംവിധാനം വഴി വിവിധ കാര്യങ്ങള്‍ മനുഷ്യനെ പോലെ തിരിച്ചറിയാനും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനും റോബോര്‍ട്ട് പോലീസിന് സാധിക്കും. കുറ്റവാളികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും റോബോര്‍ട്ടിന് കഴിവുണ്ട്.
പെട്രോള്‍ കാര്‍. 

RELATED STORIES
� Infomagic - All Rights Reserved.