ദുല്‍ഖറിന്റെ സോളോയുടെ ആദ്യ ടീസര്‍ കാണാം...
August 12,2017 | 05:30:48 pm

ദുല്‍ഖറിന്റെ ബിജോയ് നമ്പ്യാര്‍ ചിത്രം 'സോലോ'യുടെ ആദ്യ ടീസര്‍ പുറത്തെത്തി. ബോളിവുഡില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന 'സോളോ'യില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. വിവിധ ഭാഷാസിനിമകളില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഗങ്ങളുള്ള ചലച്ചിത്ര സമുച്ചയമാണെന്നാണ് സൂചന.

ലെഫ്.കേണല്‍ രുദ്ര രാമചന്ദ്രന്‍ എന്ന കഥാപാത്രമാണ് 1.21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പൃഥ്വി. തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രത്തിന്റെ തമിഴ് ടീസറാണ് എത്തിയിരിക്കുന്നത്.ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്ന് ബിജോയ് നന്യാര്‍ നേരത്തേ പറഞ്ഞിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.