പാനസോണിക്കിൽനിന്ന് രണ്ട് സ്മാർട്ട്ഫോണുകൾ
May 18,2017 | 07:49:22 am
Share this on

എ​ലൂ​ഗ, പി ​സീ​രീ​സ് ഫോ​ണു​ക​ളി​ലേ​ക്ക് പാന​സോ​ണി​ക് പു​തി​യ ര​ണ്ടു മോ​ഡ​ലു​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ച്ചു.എ​ലൂ​ഗ റേ, ​പി85 എ​ന്നീ മോ​ഡ​ലു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 7,999, 6,499 രൂ​പ​യാ​ണ് വി​ല. ഫ്ളി​പ്കാ​ർ​ട്ടിലൂടെയാണ് വി​ല്പ​ന. ഓ​ണ്‍​ലൈ​നി​ൽ ഇ​പ്പോ​ൾ ഓ​ഫ​റു​ക​ളോ​ടെ സ്വ​ന്ത​മാ​ക്കാം.
അ​ർ​ബോ എ​ന്ന ബി​ൽ​റ്റ് ഇ​ൻ സ്മാ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് അ​ട​ക്ക​മാ​ണ് എ​ലൂ​ഗ റേ ​വ​രു​ന്ന​ത്.ഉ​പ​യോ​ക്താ​ക്ക​ളു​ടെ യൂ​സേ​ജ് രീ​തി​ക​ൾ അ​പ​ഗ്ര​ഥി​ച്ച്നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് അ​ർ​ബോ​യു​ടെ ജോ​ലി. അ​തേ​സ​മ​യം ഫി​ഗം​ർ​ പ്രി​ന്‍റ് സ്കാ​ന​ർ ര​ണ്ടു മോ​ഡ​ലു​ക​ളി​ലും ഇ​ല്ല.

എ​ലൂ​ഗ റേ​യു​ടെ ഫീ​ച്ച​റു​ക​ൾ ഇ​പ്ര​കാ​രം: 5 ഇ​ഞ്ച് എ​ച്ച്ഡി ഐ​പി​എ​സ്ഡി​സ്പ്ലേ, 1.3 ജി​ഗാ​ഹെ​ർ​ട്സ് മീ​ഡി​യാ​ടെ​ക് ക്വാ​ഡ്​കോ​ർ ചി​പ്സെ​റ്റ്, 3 ജി​ബി റാം, 16 ​ജി​ബി ഇന്‍റേണ​ൽ സ്റ്റോ​റേ​ജ് (കാ​ർ​ഡ്വ​ഴി 64 ജി​ബി വ​രെ), 13 എം​പി, 5 എം​പി കാ​മ​റ​ക​ൾ, എ​ൽ​ഇ​ഡി ഫ്ളാ​ഷ്, 4000 എം​എ​എ​ച്ച് ബാ​റ്റ​റി, 4ജി ​വോ​ൾ​ട്ടി, ആ​ൻ​ഡ്രോ​യ്ഡ്മാ​ർ​ഷ്മ​ലോ.

പി85​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ ഇ​ങ്ങ​നെ: 5 ഇ​ഞ്ച്എ​ച്ച്ഡി ഡി​സ്പ്ലേ, 1 ജി​ഗാ ഹെ​ർ​ട്സ് ക്വാ​ഡ്​കോ​ർ പ്രോ​സ​സ​ർ, 2 ജി​ബിറാം, 16 ​ജിബി സ്റ്റോ​റേ​ജ് (64 ജി​ബി വ​രെ), 8 എം​പി, 2 എം​പികാ​മ​റ​ക​ൾ, 4,000 എം​എ​എ​ച്ച് ബാ​റ്റ​റി, 4ജി ​വോ​ൾ​ട്ടി, ആ​ൻ​ഡ്രോ​യ്ഡ്മാ​ർ​ഷ്മ​ലോ.

RELATED STORIES
� Infomagic - All Rights Reserved.