1,155 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിലയന്‍സിനെതിരെ സ്വീഡിഷ് കമ്പനി
September 14,2017 | 02:38:28 pm
Share this on

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനോട് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സ്വീഡീഷ് കമ്പനി എറിക്‌സന്‍. ആര്‍കോം രംഗത്ത്. 1,155 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് എറിക്‌സന്‍ ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ സമീപിച്ചു.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി 2014ല്‍ എറിക്‌സന്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തുടര്‍ച്ചയായി നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നതിനാല്‍ കരാറില്‍ തടസ്സം നേരിട്ടു. ഇത് ചൂണ്ടിക്കാട്ടിയാണ് എറിക്‌സന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇത് ആര്‍കോം-എയര്‍സെല്‍ ലയനത്തെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.