റിയല്‍ എസ്റ്റേറ്റ് മേഖല ജിഎസ്ടിക്കു കീഴിലാക്കുന്നത് പരിഗണനയിലെന്ന് ധനമന്ത്രി
October 12,2017 | 10:12:06 am
Share this on

വാഷിംഗ്ടണ്‍: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയേയും ചരക്കുസേവന നികുതി(ജിഎസ്ടി)ക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയിലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നവംബര്‍ ഒമ്പതിന് ഗുവാഹാട്ടിയില്‍ നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയെന്ന തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ്. മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായി ചര്‍ച്ച നടത്തേണ്ടതുണ്ട്.

ഭൂമിയിടപാടിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതില്‍ വരവ് തടയാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജിഎസ്ടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുമത്താം. എന്നിരുന്നിട്ട് പോലും ഈ മേഖല ഇപ്പോള്‍ ജിഎസ്ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

 

RELATED STORIES
� Infomagic - All Rights Reserved.