ഇസാഫ് ബാങ്കിന്റെ ഇടപ്പള്ളി ശാഖ തുറന്നു
March 20,2017 | 05:21:29 pm
Share this on

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഇടപ്പള്ളി ശാഖ പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാങ്കിന്റെ എടിഎം, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാര്‍ നിര്‍വഹിച്ചു. ഫ്രൂട്ടോമാന്‍ ഗ്രൂപ്പിന്റെ ജോസ് തോമസ് ആദ്യ അക്കൗണ്ട് തുറന്നു. ഇസാഫ് ബാങ്ക് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഡയറക്ടര്‍ എ. അക്ബര്‍, ബ്രാഞ്ച് മാനേജര്‍ സ്മിതാ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: ഇസാഫ് ബാങ്കിന്റെ ഇടപ്പള്ളി ശാഖ പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. (ഇടത്ത് നിന്ന്) ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, ഇസാഫ് മൈക്രോഫിനാന്‍സ് ഡയറക്ടര്‍ എബി തോമസ്, ഇസാഫ് ബാങ്ക് ഡയറക്ടര്‍ എ. അക്ബര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാര്‍, ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ്, ബാങ്ക് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഫ്രൂട്ടോമാന്‍ ഗ്രൂപ്പിന്റെ ജോസ് തോമസ് എന്നിവര്‍ സമീപം.

RELATED STORIES
� Infomagic - All Rights Reserved.