ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കൈനറ്റിക് ഗ്രീന്‍ എനര്‍ജിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
January 11,2018 | 04:49:54 pm
Share this on

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, എകോഫ്രണ്ട്ലി ഇലക്ട്രിക് റിക്ഷകളുടെ നിര്‍മ്മാതാക്കളായ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍റ് പവര്‍ സൊല്യുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നു. ഇന്ത്യയിലെ 13

സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇ-റിക്ഷക്ക് സാമ്പത്തിക പിന്തുണ നല്‍കികൊണ്ട് കെ.ജി.ഇ.പി.എസ്.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ സുല്‍ജ്ജ ഫിറോദി മോട്വാനി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസുമായി പുനെയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ശുദ്ധമായ ഊര്‍ജ്ജോല്പാദനം എന്ന ആശയം ഈ പദ്ദതിയിലൂടെ പ്രാവര്‍ത്തികമാക്കുമ്പോള്‍ നഗരങ്ങളിലെ വായു മലിനീകരണത്തെ ഒരു പരുതി വരെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് എന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് തോമസ് പറഞ്ഞു.

യാത്രകാര്‍ക്കും വാണിജ്യ ഉപയോഗങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള ഇ-റിക്ഷകള്‍ കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍റ് പവര്‍ സൊല്യുഷന്‍സില്‍ ഉണ്ട്. വായ്പകാര്‍ക്ക് പ്രതിവാര തവണകളായി എളുപ്പത്തില്‍ തിരിച്ചടക്കാന്‍ സാധിക്കുന്ന ജെ.എല്‍.ജി മോഡലിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. 13 സംസ്ഥാനങ്ങളിലായി 16 ലക്ഷ്യം ഉപ്ഭോക്താക്കളാണ് ഇസാഫ് ബാങ്കിനുള്ളത്. ഇതില്‍ കൂടുതലും സമൂഹത്തിലെ താഴെതട്ടില്‍ നിന്നുമുള്ള സ്ത്രീകളാണ്. ഇവരെ മൈക്രോ എന്‍റര്‍പ്രൈസ് വഴി സമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് എത്തും.

ഈ ചുവടുവയ്പ്പ് യുവജനങ്ങള്‍ക്കും സ്തീകള്‍ക്കും വേണ്ടിയുള്ള സ്വയം തൊഴില്‍ പദ്ദതികള്‍ ശക്തിപെടുത്തുന്നതാണ്. നാഗ്പൂരില്‍ ക്ലീന്‍ എനര്‍ജി ലോണ്‍ മേളയുടെ ആരംഭത്തിന് ശേഷം എന്‍.ജി.ഒ യുമായി സഹകരിച്ച് ഇസാഫും കെ.ജി.ഇ.പി.എസ്. എല്ലും കൂടുതല്‍ നഗരങ്ങളിലേയ്ക്കും വിക

RELATED STORIES
� Infomagic - All Rights Reserved.