ഇസാഫ് ബാങ്കിന്‍റെ എളംകുളം ശാഖ തുറന്നു
November 07,2017 | 03:43:20 pm
Share this on

കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ 55-മത് ശാഖ എളംകുളത്ത് കളക്ടര്‍ കെ. മുഹമ്മദ് സഫിറുള്ള ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിച്ചു.  ഇസാഫ് ബാങ്കിന്‍റെ സ്ഥാപകനും എം.ഡിയും സി.ഇ.ഒ യുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാങ്കിന്‍റെ എ.ടി.എം കൗണ്ടര്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ഡയറക്ടര്‍ ജോര്‍ജ് ജോസഫും, ഡെപോസിറ്റ് ലോക്കര്‍ മൈക്രോ ഫിനാന്‍സ് ഡയറക്ടര്‍ എ.വിക്രമനും ഉദ്ഘാടനം ചെയ്തു. കാഷ് കൗണ്ടര്‍ ഉദ്ഘാടനം കാത്തലിക് ബിസിനസ്സ് ഫോറം സെക്രട്ടറി ജോസ് തോമസ് നിര്‍വഹിച്ചു.

RELATED STORIES
� Infomagic - All Rights Reserved.