55 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതികളുമായി എസ്സല്‍ ഇന്‍ഫ്രാ പ്രൊജക്ട് ലിമിറ്റഡ്
October 12,2017 | 12:32:13 pm
Share this on

കൊച്ചി: ഉത്തരേന്ത്യയിലും കര്‍ണ്ണാടകയിലും 55 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ ഏറ്റെടുത്ത് എസ്സല്‍ ഇന്‍ഫ്ര പ്രൊജക്ട് ലിമിറ്റഡ്. ഇതിനോടകം തന്നെ രാജ്യത്ത് 165 മെഗവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളുടെ പ്രവര്‍ത്തനം കമ്പനി നടത്തിവരുന്നുണ്ട്. ഹരിതശക്തിയുടെ പങ്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോറ്റെ പ്രവര്‍ത്തിയ്ക്കുന്ന കമ്പനി വരും ദിവസങ്ങളില്‍ തന്നെ 60 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ട് കര്‍ണ്ണാടകയില്‍ ആരംഭിക്കും. 
 
വരും വര്‍ഷങ്ങളില്‍ ഉത്തരേന്ത്യ, ഒഡിഷ, കര്‍ണ്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 520 മെഗാവാട്ട് ശേഷിയുള്ള പ്രൊജക്ടുകളുടെ നിര്‍മാണമാണ് കമ്പനി ലക്ഷ്യമിടുന്നത്

RELATED STORIES
� Infomagic - All Rights Reserved.