വീട്ടുപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കി എക്സല്‍
July 18,2017 | 04:43:14 pm
Share this on

വീട്ടുപകരണങ്ങളുടെ സുരക്ഷയില്‍ സ്റ്റെബിലൈസറുകളേക്കാള്‍ ഒരുപിടി മുന്നിലാണ് എക്സല്‍ സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസെസ് അവതരിപ്പിക്കുന്ന എക്സല്‍ ലൈറ്റിനിങ് അറസ്റ്റേഴ്സ് എന്ന ഉപകരണം. അമിത വൈദ്യുതി പ്രവാഹം മൂലം ഉപകരണങ്ങള്‍ നശിക്കാനുള്ള സാഹചര്യത്തെ പ്രതിരോധിച്ച് ഉപകരണങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ഈ ഉപകരണത്തിനാകുന്നു.

ഇടിമിന്നല്‍ മൂലവും മറ്റുകാരണങ്ങളാലും ഉണ്ടായേക്കാവുന്ന അമിത വോള്‍ട്ടേജില്‍ നിന്നും വൈദ്യുതോപകരണങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് തങ്ങള്‍ ഇത്തരമൊരു ഉപകരണത്തെ വിപണിയിലെത്തിച്ചതെന്ന് സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസെസ് അധികൃതര്‍ വ്യക്തമാക്കുന്നു. വൈദ്യുത ലൈന്‍ വഴി 350 വോള്‍ട്ടിനു മുകളില്‍ വൈദ്യുതി പ്രവാഹമുണ്ടായാല്‍ അതിനെ കണ്ടക്ട് ചെയ്ത് എര്‍ത്തുചെയ്ത് കളയുകയാണ് എക്സല്‍ ലൈറ്റിനിങ് അറസ്റ്റേഴ്സ് എന്ന ഈ ഉപകരണം ചെയ്യുന്നത്. അതിനാല്‍ അമിത വോള്‍ട്ടേജിലുള്ള വൈദ്യുതി വീട്ടുപകരണങ്ങളിലേക്കെത്തുകയോ അവയെ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല കെട്ടിടത്തിനുള്ളിലേക്കുള്ള അമിത വൈദ്യുതി പ്രവാഹം
തടയുന്നതിലൂടെ എക്സല്‍ ലൈറ്റിനിങ് അറസ്റ്റേഴ്സ് കെട്ടിടത്തിന്റെ വയറിംഗിനും പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നു.

ഐഎസ് 3070 (പാര്‍ട് 3) സാങ്കേതികവിദ്യയില്‍ തയ്യാറാക്കിയിരിക്കുന്ന എക്സല്‍ ലൈറ്റിനിങ് അറസ്റ്റേഴ്സിന്റെ IS 2071 (PAART-1&2) പ്രകാരമുള്ള നോമിനല്‍ ഡിസ്ചാര്‍ജ് കറണ്ട് 1.5 k.A ആണ്. വിപണിയിലെത്തി ഒന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പ്രവര്‍ത്തന മികവിലൂടെയും ഉയര്‍ന്ന ഗുണമേന്മയിലൂടെയും ഉല്‍പ്പന്നത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ സ്ഥാപനത്തിനായിട്ടുണ്ട്. ഒരു വീട്ടിലെ എല്ലാ ഉപകരണങ്ങളേയും സംരക്ഷിക്കാന്‍ കഴിവുള്ള ഈ ഉപകരണത്തിന് ഇന്‍സ്റ്റാളേഷന്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ 7500 രൂപയ്ക്കടുത്തേ വില വരുന്നുള്ളൂ. എക്സല്‍ ലൈറ്റിനിങ് അറസ്റ്റേഴ്സ് എന്ന ഈ ഉപകരണത്തിന് ഒരു വര്‍ഷം വാറന്റിയും നല്‍കിവരുന്നു.

RELATED STORIES
� Infomagic - All Rights Reserved.