വായ്പകള്‍ എടുത്തില്ലെങ്കില്‍ സിബില്‍ സ്കോര്‍ കുറയും!!! സത്യമാണോ?
February 28,2017 | 01:35:18 pm
Share this on

വ്യക്തിഗത വായ്പകള്‍ അത്യാവശ്യത്തിന് പോലും എടുക്കാന്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്ന് കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനും വിദേശത്ത് വിനോദയാത്ര പോകാനും ഗൃഹോപകരണം വാങ്ങാനും വീട് മോടിപ്പിടിപ്പിക്കാനുമൊക്കെ പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ മടിക്കാത്തവരേറെയാണ്. മാത്രമല്ല ഒരു മൗസ് ക്ലിക്കില്‍ ഇന്ന് വായ്പ ലഭിക്കാനുള്ള സാഹചര്യവുമുണ്ട്. ഇനി ഒരു വായ്പയും എടുത്തില്ലെങ്കില്‍ അയാളുടെ ക്രെഡിറ്റ് സ്കോര്‍ മോശമാണെന്ന തെറ്റിദ്ധാരണ പോലും വരുന്ന കാലമാണിത്.

ആവശ്യക്കാര്‍ കൂടുന്നു .

ആഗ്രഹിക്കുന്നതെന്തും അപ്പോള്‍ തന്നെ കരസ്ഥമാക്കാന്‍ ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുമ്പോള്‍ ഇത്തരം വായ്പകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും മതിയായ ഈടില്ലാത്ത വായ്പകള്‍ നല്‍കുന്നത് വന്‍ തോതില്‍ കുറച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വീണ്ടും മാറി. പേഴ്സണല്‍ വായ്പകള്‍ മുതല്‍ ഗൃഹോപകരണ വായ്പകള്‍ വരെ ഇപ്പോള്‍ വര്‍ധിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്താന്‍ ഇത്തരം വായ്പകളുടെ തിരിച്ചടവ് അവതാളത്തിലാകാനും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത് വന്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മതിയായ ഈടില്ലാത്ത വായ്പകളില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ഇതിന്റെ വളര്‍ച്ച 70 ശതമാനമാണ്. ബജാജ് ഫിനാന്‍സ്, ഫുള്ളര്‍ട്ടണ്‍ കാപിറ്റല്‍ പോലുള്ള വന്‍കിട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലോണ്‍ ബുക്കിന്റെ പകുതിയോളം ഇത്തരം വായ്പകള്‍ തന്നെയാണ്.

ക്രെഡിറ്റ് പ്രൊഫൈല്‍

കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പാ രംഗത്തുണ്ടായ വലിയൊരു മാറ്റം ഈ രംഗത്തെ രാജ്യാന്തര സ്ഥാപനങ്ങള്‍ വന്‍ റിസ്കെടുക്കാന്‍ തയാറായി രംഗത്തുണ്ട് എന്നതാണ്. ഇതിനെ പിന്തുടര്‍ന്ന് വായ്പ ഈ രംഗത്ത് സജീവമാകുന്ന ഇന്ത്യന്‍ എന്‍ബിഎഫ്സികള്‍ ക്രെഡിറ്റ് ബ്യൂറോകളുടെ റിപ്പോര്‍ട്ടിനെയാണ് വായ്പ നല്‍കാന്‍ ആസ്പദമാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പയെടുക്കാന്‍ വരുന്നവരുടെ ക്രെഡിറ്റ് പ്രൊഫൈല്‍ കൃത്യമായി മനസിലാക്കാന്‍ പറ്റുന്നുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.

RELATED STORIES
� Infomagic - All Rights Reserved.