ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
September 13,2017 | 09:42:20 pm
Share this on

ഭീകരരുടെ തടവില്‍നിന്ന് രക്ഷപ്പെട്ട മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് ആറിന് വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. സലേഷ്യന്‍ സഭാ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും സലേഷ്യന്‍ ന്യൂസ് ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു.

തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റിയെന്നും തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ മോശമായി പെരുമാറിയില്ലെന്നും ഫാ. ടോം ഉഴുന്നാലില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ. ടോം മസ്കറ്റില്‍ എത്തിയത്. മസ്കറ്റില്‍ നിന്നും പ്രത്യേക വിമാനത്തില്‍ റോമിലേക്ക് പോവുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ റോമില്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് അദ്ദേഹം തുടരുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്കെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.