​​എച്ച്​1 എൻ1: മരണം 39; ​തി​രു​വ​ന​ന്ത​പു​രത്ത്​ ആ​റ്​ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ കൂ​ടി ഡെ​ങ്കി
May 20,2017 | 07:22:10 am
Share this on

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണാ​തീ​ത​മാ​യി ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന​തി​നൊ​പ്പം  മൂ​ന്നു​പേ​രു​ടെ ജീ​വ​ൻ​കൂ​ടി ക​വ​ർ​ന്ന്​ എ​ച്ച്​1​എ​ൻ1 മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. ഒ​രു സ്​​ത്രീ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ എ​ച്ച്​1​എ​ൻ1 ബാ​ധി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ലേ​ക്ക്​ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലാ​യി​രു​ന്നു വ്യാ​പ​ക​മാ​യി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും രോ​ഗം റി​പ്പോ​ർ​ട്ട്​ ചെ​യ്​്തി​ട്ടു​ണ്ട്. ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​ണെ​ങ്കി​ലും ഏ​റെ അ​പ​ക​ട​കാ​രി​യാ​യി ഇ​പ്പോ​ൾ  മാ​റി​യി​രി​ക്കു​ന്ന​ത്​ എ​ച്ച്​1​എ​ൻ1 ആ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും  ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ  കോ​ള​ജി​ൽ ആ​റ്​ ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ കൂ​ടി ഡെ​ങ്കി സ്​​ഥി​രീ​ക​രി​ച്ചു. 

RELATED STORIES
� Infomagic - All Rights Reserved.