ഇപിഎഫ് നിക്ഷേപകര്‍ക്ക് 8.65 ശതമാനം പലിശ നല്‍കാന്‍ തീരുമാനമായി
April 21,2017 | 04:23:28 pm
Share this on

2016-17 വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്ക് 8.65 ശതമാനം പലിശ നല്‍കാന്‍ ധനമന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. നേരത്തെ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ട്രസ്റ്റീസ് ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.65 ശതമാനം പലിശ നിരക്ക് നല്‍കുന്നത് അംഗീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ധനമന്ത്രാലയം ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇപിഎഫ്ഒ നല്‍കിയ ശുപാര്‍ശ ധനമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ അവസാനിച്ചതായും വിജ്ഞാപനം ഉടനുണ്ടാകുമെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു.

 

RELATED STORIES
� Infomagic - All Rights Reserved.