ഫേ​സ്ബു​ക്കി​ന് 800 കോ​ടി​യു​ടെ പി​ഴ
May 20,2017 | 07:14:27 am
Share this on

ബ്ര​സ​ൽ​സ്: ഫേ​സ്ബു​ക്കി​ന് 800 കോ​ടി​യു​ടെ പി​ഴയിട്ടു. വാ​ട്സ്ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നാ​ണ് ഫേ​സ്ബു​ക്കി​ന് പി​ഴ​യി​ട്ട​ത്. 2016ല്‍ ​വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​പ്ഡേ​ഷ​ന്‍ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

2014ലാ​ണ് വാ​ട്സ്ആ​പ്പ് ഏ​റ്റെ​ടു​ത്ത ഫേ​സ്ബു​ക്കി​ന്‍റെ ന​ട​പ​ടി​ക്ക​ക് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. 1900 കോ​ടി ഡോ​ള​റി​നാ​ണ് ഫേ​സ്ബു​ക്ക് വാ​ട്സ്ആ​പ്പ് ഏ​റ്റെ​ടു​ത്ത​ത്. ഏ​റ്റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളും വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ളും ബ​ന്ധി​പ്പി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഫേ​സ്ബു​ക്ക് അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ വാ​ട്സ്ആ​പ്പ് വ​രു​ത്തി​യ മാ​റ്റം സ്വ​കാ​ര്യ​താ​ന​യ​ത്തി​നെ​തി​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യൂ​റോ​പ്യ​ന്‍​യൂ​ണി​യ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ത് ക​മ്പ​നി​യും യൂ​ണി​യ​ന്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് പി​ഴ​യി​ലൂ​ടെ ന​ല്‍​കു​ന്ന​തെ​ന്നാ​ണ്വി​ഷ​യം പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്.

RELATED STORIES
� Infomagic - All Rights Reserved.