കോട്ടയം ജില്ലയിൽ കനത്തമഴ; രണ്ടിടത്ത് ഉരുൾപ്പൊട്ടല്‍
September 14,2017 | 07:28:15 pm
Share this on

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്തമഴ തുടരുന്നു. മഴയെ തുടർന്ന് കൂട്ടിക്കൽ പഞ്ചായത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ വ്യാപക നാശനഷ്ടവും ഉണ്ടായി. രണ്ട് ദിവസമായി തുടരുന്ന മഴ മലയോര മേഖലയിലെ ജനജീവിതത്തെ ബാധിച്ചു.

കൂട്ടിക്കല്‍ പഞ്ചാത്തിലെ ഇളംകാട് മൂപ്പന്‍മലയിലും കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട്ടും ഉരുള്‍ പൊട്ടല്‍ ഉണ്ടായി.നിരവധി ക്യഷിയിടങ്ങള്‍ ഒലിച്ച് പോയതിനൊപ്പം അഞ്ചോളം വീടുകള്‍ക്ക് ഭാഗീഗമായി തകര്‍ന്നു.മലവെള്ളപാച്ചിലില്‍ മുണ്ടക്കയം ഇളംകാട് റോഡ് ഒലിച്ച് പോയി. വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയില്‍ മുണ്ടക്കയം-ഇളംകാട് റൂട്ടിലും ഏരുമേലി-മുണ്ടക്കയം പാതയിലും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മണിമലയാർ കരകവിഞ്ഞ് ഒഴുകുന്നത് ജനജീവിതം ദുസഹമാക്കി.

മുറിഞ്ഞപൂഴ, കുട്ടിക്കാനം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു. ഏല്ലപ്പാറ വാഗമണ്‍പാതിയിലും മണ്ണിടിച്ചില്‍ ഉണ്ടായി. ഉരുള്‍ പൊട്ടിയ സ്ഥലങ്ങളില്‍ പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RELATED STORIES
� Infomagic - All Rights Reserved.