ഫ്രാഞ്ചൈസി ബിസിനസ്‌ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
May 15,2018 | 12:25:04 pm

ഫ്രാഞ്ചൈസി ബിസിനസ്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ്‌ ലഭിക്കുന്നത്‌, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു. വിജയകരമായ ഫ്രാഞ്ചൈസി ബിസിനസിന്‌ ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിക്കുകയെന്നതാണ്‌ പ്രധാനം. മികച്ച ഫ്രാഞ്ചൈസറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച്‌ കാര്യങ്ങളിതാ

l വിദഗ്‌ധ തൊഴിലാളികളുടെ സേവനം: വിദഗ്‌ധ തൊഴിലാളികളുടെ ഒരു മികച്ച ശേഖരം നിങ്ങളുടെ ഫ്രാഞ്ചൈസര്‍ക്കുണ്ടാകണം. നിങ്ങളുടെ ചെലവിനുളളില്‍ നിന്ന്‌ കൊണ്ട്‌ തന്നെ വേണ്ട സമയങ്ങളില്‍ ഇവരുടെ സേവനം നിങ്ങള്‍ക്ക്‌ ലഭ്യമാകുമോ എന്നും ഉറപ്പാക്കണം.

l ഐ.റ്റി: മാര്‍ക്കറ്റിംഗ്‌, സെയ്‌ല്‍സ്‌ വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന്‌ നോക്കുക. ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റിനും മറ്റും സാധിക്കും. ഇ.ആര്‍.പി സോഫ്‌റ്റ്‌വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കു ണ്ടോയെന്നും അത്‌ നിങ്ങള്‍ക്ക്‌ താങ്ങാവുന്ന വിലയ്‌ക്ക്‌ അവരില്‍ നിന്ന്‌ ലഭ്യമാണോയെന്നതും തിരക്കുക.

l ലീഗല്‍ ടീം: നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ്‌ ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം(ലീഗല്‍ ടീം) ഏത്‌ കമ്പനിക്കും അത്യാവശ്യമാണ്‌. ഷോപ്‌ & എസ്റ്റാബ്ലിഷ്‌മെന്റ്‌ ലൈസന്‍സ്‌, ലൈസന്‍സ്‌ ഡോക്യുമെന്റേഷന്‍, മറ്റ്‌ നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്‌തുളള പരിചയം ഇവര്‍ക്ക്‌ വേണം.

l നിരന്തര പരിശീലനം: മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച്‌ നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക്‌ നല്‍കുന്നതും ഒരു ഫ്രാഞ്ചൈസറുടെ വിജയത്തില്‍ നിര്‍ണായകമാണ്‌

l പാഷന്‍: ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിച്ചാല്‍ മികച്ച സംരംഭകനാകുമെന്നാണ്‌ ഫ്രാഞ്ചൈസി തുടങ്ങാന്‍ വരുന്നവരുടെ സാമാന്യ ധാരണ. സംരംഭത്തോട്‌ എപ്പോഴും നിങ്ങള്‍ക്ക്‌ പാഷന്‍ വേണം. ഈ പാഷന്‍ സൃഷ്‌ടിച്ച്‌ നിങ്ങളെ നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ഫ്രാഞ്ചൈസര്‍മാര്‍.

എങ്ങനെ പണം കണ്ടെണ്ടത്താം
1. ബാങ്കുകളില്‍ നിന്നുളള ടേം ലോണ്‍: സംരംഭത്തിന്‌ വേണ്ടി വരുന്ന മൊത്തം മൂലധനത്തിന്റെ 50-75 ശതമാനം ബാങ്കുകള്‍ വായ്‌പയായി നല്‍കും.സി.ജി.എഫ്‌.റ്റി.എം.എസ്‌.ഇ പദ്ധതി പ്രകാരം ഒരു കോടിയില്‍ താഴെ വരുന്ന സംരംഭങ്ങള്‍ക്ക്‌ സെക്യൂരിറ്റി നല്‍കേണ്ടതില്ല.

2. ബാങ്കുകളില്‍ നിന്നുളള പ്രവര്‍ത്തന മൂലധനം: ചില സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ അന്തിമ വില്‍പ്പനയ്‌ക്ക്‌ മുമ്പ്‌ തന്നെ അസംസ്‌കൃത വസ്‌തുക്കളുള്‍പ്പടെ പല വസ്‌തുവകകളും ശേഖരിക്കുന്നതിന്‌ പ്രവര്‍ത്തന മൂലധനം ആവശ്യമായി വരാറുണ്ട്‌. ഇതിനും ബാങ്കുകളെ സമീപിക്കാവുന്നതാണ്‌.

3.വസ്‌തുവകകള്‍ക്ക്‌ പകരമുളള വായ്‌പ: നിങ്ങളുടെ വീടോ മറ്റ്‌ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയോ സെക്യൂരിറ്റിയായി നല്‍കി ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി 50-65 ശതമാനം വരെ തുക സംഘടിപ്പിക്കാവുന്നതാണ്‌.

4.ഈടില്ലാത്ത വായ്‌പകള്‍: ഉപഭോക്താക്കളുടെ സ്വഭാവമനുസരിച്ച്‌ അഞ്ച്‌ ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വേണ്ടത്ര ഡോക്യുമെന്റുകളോ സെക്യൂരിറ്റിയോ ഇല്ലാതെ ചില ബാങ്കുകള്‍ നല്‍കാറുണ്ട്‌. പലിശ നിരക്ക്‌ ഉയര്‍ന്ന ന്നിരിക്കും

RELATED STORIES
� Infomagic - All Rights Reserved.