20 എംപി സെല്‍ഫി ,13 5 MP ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ ജിയോണി A1 Plus
November 10,2017 | 10:38:33 am
Share this on

ജിയോണിയുടെ ഏറ്റവും പുതിയ മോഡലാണ് Gionee A1 Plus. ജിയോണിയുടെ എ 1 ന്‍റെ  ഒരു പിന്‍ഗാമിയാണിത് .മികച്ച സവിശേഷതകളാണ് ഇതിനു നല്‍കിയിരിക്കുന്നത് .6 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . 1920x1080 പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നു .കൂടാതെ 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .

256GBജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നു .ആന്‍ഡ്രോയിഡിന്‍റെ 7 ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം. ഇതിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന് ഇതിന്‍റെ ക്യാമെറകളാണ് .

13 ,5 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയും, 20 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ഇതിനുണ്ട് .4G VoLTE സപ്പോര്‍ട്ടോടുകൂടിയ ഈ സ്മാര്‍ട്ട് ഫോണിന്‍റെ വിപണിയിലെ വില 23999 രൂപയാണ് .

RELATED STORIES
� Infomagic - All Rights Reserved.