അയര്‍ലന്‍ഡിലെ ആട് രാജാവ്...
August 12,2017 | 09:51:44 am

തെക്കു പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലെ കില്ലോര്‍ഗ്ലിനില്‍ എന്ന ചെറുപട്ടണം ഇപ്പോള്‍ ഭരിക്കുന്നത് ആടാണ്. സംഭവം തമാശയാണെന്ന് കരുതരുത്. പക്ക് ഫെയര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈയാഴ്ച്ചയിലെ ആട് ഭരണം. ഇനി എന്താണ് ഈ ഉത്സവം എന്നു പറയാം. പതിനേഴാം നൂറ്റാണ്ടില്‍ ആരംഭിച്ചതെന്ന് വിശ്വസിക്കുന്ന ഉത്സവമാണിത്. ഈ ഉത്സവം കാണാന്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് ദിനവും എത്തുന്നത്. സംഗീതവും കലാപ്രകടനങ്ങളും കുതിരമേളയുമായി ഉത്സവം ഒരാഴ്ച്ച നീണ്ടു നില്‍ക്കും. അതുവരെ ആട് പട്ടണത്തില്‍ രാജാവായി വാഴും പര്‍വ്വതനിരയില്‍ നിന്നും കൊണ്ടു വന്ന ഈ ആട്. രാജാവായി വാഴിച്ച ഉടനെ ആടുമായി ജനങ്ങള്‍ നഗരപ്രദക്ഷിണം നടത്തി. ഉത്സവം കഴിയും വരെ ആടിന് രാജകീയ പരിചരണമാണ് ലഭിക്കുക.

RELATED STORIES
� Infomagic - All Rights Reserved.