ഏഴ് ദിവസത്തിന് ശേഷം സ്വ‍ര്‍ണവില കുറഞ്ഞു
November 04,2017 | 03:51:04 pm
Share this on

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ഏഴ് ദിവസമായി സ്വര്‍ണ്ണവില മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. പവന് 21,920 രൂപയും 2740 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. 22,360 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയ‍ര്‍ന്ന വില. ഈ മാസം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് സ്വ‍ര്‍ണവിലയില്‍ മാറ്റമുണ്ടാകുന്നത്. 22000 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില. രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചെന്ന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. സ്വര്‍ണ ഇറക്കുമതി ഈ മാസം വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ മാസം കുത്തനെ ഇടിഞ്ഞ സ്വര്‍ണത്തിന്റെ ഇറക്കുമതി ഈ മാസം തിരിച്ചു പിടിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

RELATED STORIES
� Infomagic - All Rights Reserved.