വൈകല്യമുള്ള മത്സ്യത്തിന് നീന്താന്‍ വീല്‍ ചെയര്‍
March 20,2017 | 03:31:59 pm
Share this on

മത്സ്യത്തിനും വീല്‍ ചെയര്‍ ഉണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.. എന്നാല്‍ മത്സ്യവും വീല്‍ ചെയര്‍ ഉപയോഗിക്കും എന്നതാണ് സത്യം. ടെക്‌സസിലെ സാന്‍ അന്റോണിയോയിലെ അക്വേറിയം ഡീസൈന്‍സിന്റെ മാനേജരായ ബര്‍നെറ്റാണ് തന്റെ വൈകല്യമുള്ള സ്വര്‍ണ്ണ മത്സ്യത്തിനായി വീല്‍ച്ചെയര്‍ ഒരുക്കിയിരിക്കുന്നത്.

ബര്‍ണറ്റിന്റെ സൂഹൃത്തും മൃഗ സ്‌നേഹിയുമായ ടെയ്‌ലര്‍ നിക്കോളെ ഡീനാണ് വീല്‍ചെയറില്‍ കറങ്ങുന്ന സ്വര്‍ണ്ണ മത്സ്യത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കകംതന്നെ പോസ്റ്റ് വൈറലാവുകയും ചെയ്തു.

RELATED STORIES
� Infomagic - All Rights Reserved.