ഇനിമുതല്‍ ഗൂഗിള്‍ മാപ്പ് വഴി ഇരുചക്ര വാഹനങ്ങള്‍ക്കും എളുപ്പത്തില്‍ വഴി കാണാം
December 07,2017 | 11:51:03 am
Share this on

മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യയില്‍ ഗൂഗിളിന്‍റെ പുതിയ സവിശേഷത അവതരിപ്പിച്ചു.  ഗൂഗിള്‍ മാപ്പിലെ വോയ്സ് നാവിഗേഷനോടു കൂടിയുള്ള ടൂ വീലര്‍ മോഡ് ഇന്ത്യയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്..

കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, ടൂവീലര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലാന്‍റ്മാര്‍ക്ക് നാവിഗേഷന്‍ എന്നിവ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കും.

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന കൂടുതല്‍ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം അവതരിപ്പിച്ചതാണ് പുതിയ സവിശേഷത. ഡിസംബര്‍ അഞ്ച് മുതല്‍ ഗൂഗിള്‍ മാപ്പില്‍ ടൂ വീലര്‍ മോഡ് ലഭ്യമാവും.

കാര്‍, കാല്‍നട, സൈക്കിള്‍, ട്രെയിന്‍, വിമാന യാത്രികര്‍ക്ക് വേണ്ടിമാത്രമായിരുന്നു നേരത്തെ ഗൂഗിള്‍ മാപ്പ് വഴികാട്ടിയിരുന്നത്. ഇക്കൂട്ടത്തിലേക്കാണ് ടൂവീലര്‍ മോഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിലുള്ള ട്രാഫിക് തിരക്കുകള്‍ക്കനുസരിച്ച്‌ യാത്രാ സമയം തത്സമയം ക്രമീകരിക്കയും മോട്ടോര്‍ ബൈക്കിന്‍റെ വേഗതയനുസരിച്ച്‌ യാത്രയ്ക്ക് വേണ്ട ദൂരവും സമയവുമെല്ലാം പ്രത്യേകം ലഭ്യമാക്കുകയും ചെയ്യാം.

RELATED STORIES
� Infomagic - All Rights Reserved.